ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം

October 01, 2024 - By School Pathram Academy

ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം

 

 പെരുമ്പാവൂർ :ഒക്ടോബർ 15 മുതൽ 18 വരെ വേങ്ങൂർ മാർകൗമഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന പെരുമ്പാവൂർഉപജില്ല കേരള സ്കൂൾ കലോത്സവം ‘മഴവില്ലിന്റെ ‘ലോഗോ പ്രകാശനം നടത്തി. മാർകൗമാ പള്ളി വികാരി റവ ഫാദർ എൽദോസ് തുരുത്തുമ്മേൽ ലോഗോ പ്രകാശനം ജില്ല മെമ്പർ ഷൈമി വർഗീസിന് നൽകി നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശില്പ സുധീഷ് അധ്യക്ഷത വഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത മാർ കൗമ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വൈഷ്ണവി പി. ആ റിന് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഡെയ്സി ജെയിംസ് ഉപഹാരം നൽകി. പെരുമ്പാവൂർ എ.ഇ.ഒ ബിജിമോൾ ഒ.കെ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ ചാക്കപ്പൻ, സ്കൂൾമാനേജർ ജോഷി കെ വർഗീസ്,മുടക്കുഴ പഞ്ചായത്ത് മെമ്പർ ജോസ് എ പോൾ

മാർ കൗമപള്ളി ട്രസ്റ്റി എൽദോ ഐസക്,പിടിഎ പ്രസിഡന്റ് സന്തോഷ് കുമാർ പി കെ, ഹെഡ്മിസ്ട്രസ്സ് ജെയ്സി മാത്യു, റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ എ നൗഷാദ്, വിനോദ് എൻ ജെ, എന്നിവർ സംസാരിച്ചു.പ്രോഗ്രാo കമ്മിറ്റി ജനറൽ കൺവീനർ മാർകൗമ എച്ച് എസ് എസ് പ്രിൻസിപ്പൽ ജിംന ജോയി സ്വാഗതവും പബ്ലിസിറ്റി കൺവീനർ സജീവ് കുമാർ പി വി നന്ദിയുo പറഞ്ഞ

Category: News