ഉപയോഗിക്കാതിരുന്ന മൊബൈൽ നമ്പർ വഴി കൊല്ലം സ്വദേശിയായ വീട്ടമ്മയ്ക്ക് ബാങ്ക് അക്കൌണ്ടിൽ നിന്നും ലക്ഷങ്ങളാണ് നഷ്ടമായത്

February 14, 2022 - By School Pathram Academy

നിങ്ങളുടെ പഴയ മൊബൈൽനമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുമ്പോഴോ നിങ്ങളുടെ ശ്രദ്ധയിൽ പെടാതെപോകുന്നതും ഗുരുതരമായ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതുമായ കരുതിയിരിക്കേണ്ട ഒരു കാര്യമുണ്ട്. ഉപയോഗിക്കാതിരുന്ന മൊബൈൽ നമ്പർ വഴി കൊല്ലം സ്വദേശിയായ വീട്ടമ്മയ്ക്ക് ബാങ്ക് അക്കൌണ്ടിൽ നിന്നും ലക്ഷങ്ങളാണ് നഷ്ടമായത്.

 

മൂന്നു വർഷം മുൻപ് ബാങ്ക് എക്കൌണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതോടെ മൊബൈൽ കമ്പനി ഇത് റദ്ദ് ചെയ്യുകയും മറ്റൊരാൾക്ക് നൽകുകയും ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാൾക്കാണ് ആ നമ്പർ കമ്പനി നൽകിയത്. മൊബൈൽ നമ്പർ മാറ്റിയെങ്കിലും വീട്ടമ്മ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച നമ്പർ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പ് നുഴഞ്ഞുകയറിയത്. ബാങ്കിൽ നിന്നുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു.

 

പണമിടപാടിൻെറ സന്ദേശങ്ങൾ വഴി ലഭിച്ച ലിങ്കിലൂടെ അക്കൌണ്ടിൽ കയറി ഇടപാടുകൾ നടത്തിയ ഇയാൾക്ക് ഒ.ടി.പി നമ്പരും പണം പിൻവലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരിൽതന്നെ വന്നിരുന്നത് തട്ടിപ്പിൻെറ വഴികൾ എളുപ്പമാക്കി.

 

നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുമ്പോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ ആ നമ്പർ ബാങ്ക് അക്കൌണ്ടുമായി ലിങ്കുചെയ്തതാണെങ്കിൽ തീർച്ചയായും ഇക്കാര്യം ബാങ്കുമായയി ബന്ധപ്പെട്ട് നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ ബാങ്ക് അക്കൌണ്ടുമായി ലിങ്കുചെയ്യുക.

Category: News