ഉപരിപഠനത്തിനായി കാനഡ സ്വപ്നം കാണുന്നവരാണ് പലരും.കാനഡയിൽ ജോലി കിട്ടാൻ ഏത് കോഴ്സ് പഠിക്കണം? ശമ്പളവും സാധ്യതയും അറിയാം

August 29, 2023 - By School Pathram Academy

കാനഡയിൽ ജോലി കിട്ടാൻ ഏത് കോഴ്സ് പഠിക്കണം? ശമ്പളവും സാധ്യതയും അറിയാം

 

ഉപരിപഠനത്തിനായി കാനഡ സ്വപ്നം കാണുന്നവരാണ് പലരും. നിലവിൽ വിദ്യാർത്ഥികളെ സംബന്ധിച്ച് ഉപരിപഠനവും ജോലിയുമെല്ലാം കടുത്ത പ്രതിസന്ധിയിലാണെങ്കിലും ഈ വർഷം 900,000 അന്തർദേശീയ വിദ്യാർത്ഥികളെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കാനഡയെന്നാണ് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞത്. ഈ സാഹചര്യത്തിൽ കാനഡയിലെ ഏറ്റവും മികച്ച സാധ്യതയുള്ള കോഴ്സുകളെ കുറിച്ചും ശമ്പളത്തെ കുറിച്ചുമൊക്ക ഒന്ന് പരിശോധിച്ചാലോ? വിശദമായി വായിക്കാം

 

1.ബിസിനസ് അഡ്മിനിസ്ട്രേഷൻ ആന്റ് മാനേജ്മെന്റ് ഡ്രിഗി

കാനഡയിൽ മികച്ച ശമ്പളം ലഭിക്കുന്ന ജോലികളിൽ ഒന്നാണ് ബിസിനസ് അഡ്മിനിസ്ട്രേഷൻ. 17,400 മുതൽ 25,700 വരെയാണ് ശമ്പളം പ്രതീക്ഷിക്കാവുന്നതാണ്.അതായത് 10,56,968 ഇന്ത്യൻ രൂപ മുതൽ 15,62,075 രൂപ വരെ.

 

2.മെഡിസിൻ, ഡെന്റിസ്ട്രി ബിരുദം

 

ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കൽ സംവിധാനങ്ങൾ ഉളള രാജ്യങ്ങളിലൊന്നാണ് കാനഡ.ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കൽ സ്കൂളുകളിൽ ചിലതും. നൂതനമായ കോഴ്സുകളാണ് ഈ സർവ്വകലാശാലകൾ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഡിഗ്രി കഴിഞ്ഞയുടൻ മികച്ച ജോലികൾ നിങ്ങൾക്ക് ഉറപ്പാക്കാാൻ സാധിക്കും. ബിരുദാനന്തര ബിരുദം നേടിയവർക്ക് ശരാശരി 50,000 ഡോളർ വരെ കാനഡയിൽ സമ്പാദിക്കാം.

3.കമ്പ്യൂട്ടർ സയൻസും ഐടി ഡിഗ്രിയും

 

ബ്രിട്ടീഷ് വിപണിയിൽ ഐടി വിദഗ്ധർ, വെബ് ഡെവലപ്പർമാർ, പ്രോഗ്രാമർമാർ എന്നിവർക്ക് വലിയ ഡിമാന്റാണ് ഉള്ളത്. ഐടി വിദഗ്ധരുടെയും ടെക് ജീവനക്കാരുടെയും ശരാശരി ശമ്പളം 20,000 മുതൽ 30,000 (സിഎഡി) വരെയാണ്. എന്നാൽ വെറുമൊരു ഐടി ഡിഗ്രി കൊണ്ട് മെച്ചമില്ല കേട്ടോ. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയാൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും.

 

4.സിവിൽ എൻജിനീയറിംഗ്

 

കാനഡയിൽ നിങ്ങൾക്ക് ജോലി ഉറപ്പുനൽകുന്ന മികച്ച ബിരുദങ്ങളിലൊന്നാണ് സിവിൽ എഞ്ചിനീയറിംഗ്.ലാൻഡ്‌സ്‌കേപ്പിംഗ്, ആർക്കിടെക്‌ചർ, നിർമ്മാണ വ്യവസായങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിൽ അനന്തമായ അവസരങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക.എഞ്ചിനീയറിംഗ് മേഖലയിൽ, എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് എന്നിവയാണ് കാനഡയിലെ ഏറ്റവും തൊഴിൽ സാധ്യതയുള്ള എഞ്ചിനീയറിംഗ് ബിരുദങ്ങൾ.കാനഡയിലെ ഒരു ശരാശരി എഞ്ചിനീയർക്ക് 33,000 ഡോളറിലധികം വാർഷിക ശമ്പളം ലഭിക്കും. അതേസമയം നിങ്ങളുടെ സ്പെഷ്യലൈസേഷൻ അനുസരിച്ച് ഇത് വ്യത്യാസപ്പെടും.

5. ആർക്കിടെക്ചർ ബിരുദം

 

കനേഡിയൻ വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാന്റുകൾ ഉള്ള ജോലികളിൽ ഒന്നാണ് ആർക്കിടെക്ചർ.വീടുകളുടെ നിർമ്മാണവും രൂപകല്പനയും മുൻ‌ഗണനയായതിനാൽ തന്നെ പലരും ആർക്കിടെക്ടുകളുടെ സേവനം വലിയ തോതിൽ ഉയർന്നിട്ടുണ്ട്.വാസ്തുവിദ്യയിൽ ശക്തമായ അക്കാദമിക് പശ്ചാത്തലമുള്ള പ്രൊഫഷണലുകൾക്ക് തൊഴിൽ വിപണിയിൽ ഉയർന്ന ഡിമാന്റുണ്ട്.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More