എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കുറച്ചു. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കുറച്ചു.
8.5 ശതമാനമുണ്ടായിരുന്നത് 8.1 ശതമാനമായാണ് കുറച്ചത്. 2021-22 സാമ്പത്തിക വര്‍ഷം 8.1 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്നാണ് ഇപിഎഫ്ഒ യോഗത്തില്‍ ധാരണയായത്.
കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. നിരക്കില്‍ 40 ബേസിസ് പോയന്റി(0.40%)ന്റെ കുറവാണ് വരുത്തിയത്.
പലിശനിരക്ക് താഴ്ത്തിയ നടപടി രാജ്യത്തെ ആറ് കോടി ശമ്പളക്കാരെ ബാധിക്കുമെന്നാണ് റിപോര്‍ട്ട്. അസമിലെ ഗുവാഹട്ടിയില്‍ ചേര്‍ന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. പലിശ നിരക്ക് സംബന്ധിച്ച ശുപാര്‍ശയില്‍ ധനമന്ത്രാലയമാണ് അന്തിമതീരുമാനമെടുക്കുക.