എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിനു നല്ലപാഠം എ പ്ലസ് പുരസ്‌കാരം
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിനു നല്ലപാഠം എ പ്ലസ് പുരസ്‌കാരം
എടത്തനാട്ടുകര: മലയാള മനോരമ നല്ലപാഠം പദ്ധതിയില്‍ എ പ്ലസ് പുരസ്‌കാരവുമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ.
നല്ലപാഠം യൂണിറ്റിനു കീഴില്‍ 2021- 22 വര്‍ഷത്തില്‍ സ്‌കൂളില്‍ നടത്തിയ ആട് വിതരണ പദ്ധതി, നൂറോളം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുടെ വിതരണം ജനകീയ രക്തദാന യാത്ര, നല്ലപാഠം ഹോബി ക്ലബ്ബ് കോഫി പെയിന്റിംഗ് പരിശീലനം, രക്തദാന ക്യാമ്പ്, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍,നാട്ടു രുചിക്കൂട്ടുകളുമായി നാടന്‍ പലഹാര മേള, പാതയോരങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കല്‍, പ്ലാസ്റ്റിക് വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സ്‌നേഹപ്പുടവ പദ്ധതി, ക്യാന്‍സറിനെതിരെ ബോധവത്കരണം, ഭിന്നശേഷി സംഗമം, സ്‌കൂളിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലുമായി ജൈവ പച്ചക്കറി ഉല്‍പ്പാദനം, ലഹരിക്കെതിരെ യുള്ള പ്രവര്‍ത്തനങ്ങള്‍, ‘എന്റെ മലയാളം’ മാതൃഭാഷ ദിനാചരണം തുടങ്ങിയ വൈവിധ്യാമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
നല്ലപാഠം കൊ ഓര്‍ഡിനേറ്റര്‍മാരായ ഒ. മുഹമ്മദ് അന്‍വര്‍, പി. അബ്ദുസ്സലാം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.