എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിൽ 18 പേർക്ക് എൻ.എം.എം.എസ്. സ്കോളർഷിപ്പ്
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിൽ 18 പേർക്ക് എൻ.എം.എം.എസ്. സ്കോളർഷിപ്പ്
എടത്തനാട്ടുകര: ഈ വർഷത്തെ നാഷണൽ മീൻസ് മെരിറ്റ് സ്കോളർഷിപ് പരീക്ഷയിൽ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന് തിളക്കമാർന്ന വിജയം.
സ്കൂളിലെ 18 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു. പരീക്ഷയെഴുതിയ 99 വിദ്യാർഥികളിൽ 88 പേരും എൻ.എം.എം.എസ്. പരീക്ഷ വിജയിക്കുകയും ചെയ്തു.
പി. ആദിൽ ഹാമിദ്, പി. അഖിൽ ചന്ദ്രൻ, എൻ.ആലിയ, പി. അനന്ദു, കെ. അനർഘ, ടി.അനിയ, സി.പി. അർച്ചന, പി. അർഷദ് ആരിഫ്, കെ. ദേവിക, എം. ഫർഹ, എൻ. ഹബിൻഷാൻ, സി.ഹിബ ഷെറിൻ, സി.ജിഹാദ്, ടി.കെ. നമിയ ഫർഹ, എ.നിദ, പി.ആർ. നിരജ്ഞന, എം.സന, എം.ഷദ എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.
വിദ്യാർഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഓരോ വർഷവും 12,000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.
പാലക്കാട് ജില്ലയിൽ ജി.ഒ.എച്ച്.എസ്.എസ്. ആണ് ഏറ്റവും കൂടുതൽ എൻ.എം.എം.എസ്. വിജയികൾ ഉള്ള സർക്കാർ വിദ്യാലയം.
സ്കൂളിലെ സ്കോളർഷിപ്പ് വിംഗിനു കീഴിൽ അധ്യാപകർ കൃത്യമായ പരിശീലനം വിദ്യാർഥികൾക്ക് നൽകിയിരുന്നു.
സ്കോളർഷിപ്പിന് അർഹത നേടിയ 18 വിദ്യാർഥികളേയും അധ്യാപകർ വീടുകളിലെത്തി മെഡലും മധുരവും നൽകി അനുമോദിച്ചു.
പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്, ഡെപ്യൂട്ടി ഹെഡ്‌മാസറ്റർ അബ്ദുന്നാസർ പടുകുണ്ടിൽ, അധ്യാപകരായ വി.പി.ഉമ്മർ, പി.ദിലീപ്, എസ്.ഉണ്ണി കൃഷ്ണൻ നായർ, കെ.യൂനുസ് സലീം, സി.ബഷീർ, പി.അബ്ദുസ്സലാം എന്നിവർ ഗൃഹ സമ്പർക്കത്തിൽ പങ്കെടുത്തു.