എഡ്യൂക്കേഷൻ വീക്ക് – ഒന്നാം ദിന പ്രവർത്തനങ്ങൾ – Day One

July 28, 2024 - By School Pathram Academy

ഒന്നാം ദിവസം- (29.7.2024 തിങ്കൾ)

പഠനബോധന സാമഗ്രികൾ (TLM DAY – Teaching Learning Material Day)

പഠനബോധന പ്രക്രിയ പരിപോഷിപ്പിക്കുന്നതിനായി പ്രാദേശികമായി നിർമ്മിച്ച മികവുറ്റ പഠനബോധന സാമഗ്രികൾ പൊതുവേദിയിൽ അവതരിപ്പിക്കാനുളള ദിനമാണിത്.

വിവിധ വിഭാഗങ്ങളിൽ ഏറ്റെടുത്ത് നടത്താവുന്ന പ്രവർത്തനങ്ങൾ

1. ഹയർസെക്കന്ററി തലം

1. പോസ്റ്ററുകൾ, മുദ്രാഗീതങ്ങൾ എന്നിവ തയ്യാറാക്കൽ വിഷയം: ജലസംരക്ഷണം, മറ്റുളളവർക്കായ് ഒരു സഹായം

2. പസിലുകൾ (ഗണിതം, ശാസ്ത്രം)

3. ഗെയിമുകൾ (ഡിജിറ്റൾ ഉൾപ്പെടെ)

4. 3D മോഡലുകൾ

5. 5. വായനക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

6. വിവിധ തരം ചാർട്ടുകൾ

II. അപ്പർ പ്രൈമറി, ഹൈസ്കൂൾ

1. പസിലുകൾ

2. ഗെയിമുകൾ

3. കളിപ്പാട്ട നിർമ്മാണം

4. വിരൽപ്പാവ

5. കഥ കാർഡുകൾ

6. ചാർട്ട് നിർമ്മാണം

7. വായന ക്ലബ്ബ് പ്രവർത്തനങ്ങൾ

III. ലോവർ പ്രൈമറി

1. ചിത്രക്കാർഡുകൾ

2. ചാർട്ട് നിർമ്മാണം

3. പക്ഷിമൃഗാദികളുടെ മാസ്‌കുകൾ

4. വായന ക്ലബ്ബ് പ്രവർത്തനങ്ങൾ

5. കഥ പറച്ചിൽ

IV. പ്രീപ്രൈമറി

1. കുട്ടികളും അധ്യാപകരും ചേർന്നുള്ള കഥ പറച്ചിൽ

2. സ്‌കിറ്റുകൾ (അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളും ചേർന്ന്)

സ്റ്റാളുകൾ തയ്യാറാക്കൽ

ഓരോ ഇനത്തിനും പ്രത്യേക സ്റ്റാളുകൾ തയ്യാറാക്കി പ്രദർശനം ഒരുക്കാവുന്നതാ ണ്. ഉദാഹരണമായി പോസ്റ്റർ സ്റ്റാൾ (Let’s understand from Posters- അറിയാം പോസ്റ്ററിലൂടെ), കഥാകാർഡുകൾ (കഥപറയും കാർഡുകൾ), കളിപ്പാട്ട ങ്ങൾ (What if toys could speak- എനിക്കും ഒരു നാവുണ്ടെങ്കിൽ……….) തുട ങ്ങിയ ശീർഷകങ്ങൾ നൽകി പ്രദർശനം ആകർഷകമാക്കാവുന്നതാണ്.

സംഗീത സ്റ്റാളുകൾ

പാട്ടും സംഗീതോപകരണങ്ങളും പഠനബോധന പ്രക്രിയയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന തരത്തിൽ കുട്ടികൾക്കും അധ്യാപകർക്കും അവതര ണങ്ങൾ നടത്താം.

സാഹിത്യമൂല – കുട്ടികളുടെ രചനകൾ കഥ, കവിത തുടങ്ങിയവ.

അധ്യാപകർ തയ്യാറാക്കിയ ടി.എൽ.എം പ്രദർശനം

അധ്യാപകർ അവതരിപ്പിക്കുന്ന ഷാഡോ പപ്പറ്ററി, ഡാൻസ് എന്നിവ കൂടാതെ മോഡലുകൾ, ചാർട്ട്, ഫ്ളാഷ് കാർഡ് തുടങ്ങിയവയുടെ പ്രദർശനം.

രക്ഷിതാക്കളുടെയും പൊതുപ്രവർത്തകരുടെയും സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കുക.

Category: News