എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ വിദ്യാർത്ഥികൾക്ക്‌ ലിറ്റിൽ കൈറ്റ്സിന്റെ കമ്പ്യൂട്ടർ പരിശീലനം

February 25, 2022 - By School Pathram Academy

എത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ വിദ്യാർത്ഥികൾക്ക്‌ ലിറ്റിൽ കൈറ്റ്സിന്റെ കമ്പ്യൂട്ടർ പരിശീലനം

 

എടത്തനാട്ടുകര: എടത്തനാട്ടുകര: ഗവ. ഓറിയന്റൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ,

വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ ഉപയോഗിക്കാൻള്ള പരിശീലനം നൽകി .

 

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് വിദ്യാകിരണം. പതിനാലു വിദ്യാർത്ഥികൾക്ക്‌ പദ്ധതിയുടെ കീഴിൽ ലാപ്‌ ടോപ്പുകൾ വിതരണം ചെയ്തു.

 

ഹെഡ്മാസ്റ്റർ സി. സക്കീർ ഹുസൈൻ പരിശീലനം ഉദ്ഘാടനം ചെയ്തു.

 

ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ.സുനിത, എം.ജിജേഷ് എന്നിവർ പ്രസംഗിച്ചു.

 

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ

കെ.ഷഫ്ന ഷെറിൻ, കെ.സന നാസർ, കെ.ഫിദ, ടി.കെ.ആദിൽ, എം.ഹാഫിസ് മുഹമ്മദ്‌, വി.സക്കീർ ബാബു, എം.നിഹാൽ,

എം.അൻസാർ ബാബു എന്നിവർ പരിശീലനത്തിന്‌ നേതൃത്വം നൽകി.

 

Category: School News