എന്താണ് വിദ്യാലയ മാതൃസമിതി (MPTA) മാതൃസമിതിയുടെ ഭാഗമായി നടക്കേണ്ട കാര്യങ്ങൾ അറിയാം

വിദ്യാലയ മാതൃസമിതി (MPTA)
ഒരു വിദ്യാലയത്തിലെ കുട്ടികളുടെ മാതാക്കളും അധ്യാപകരും ചേർന്ന സമിതിയാണ് വിദ്യാലയ മാതൃസമിതി, വിദ്യാലയത്തിൽ നടക്കുന്ന അക്കാമിക പ്രവർത്തനങ്ങൾ, ഉച്ചഭക്ഷണ പരിപാടികൾ, പാനയാത്രകൾ എന്നിവയിൽ സഹായിക്കാനും, കുട്ടികളുടെ അക്കാദമികമായ മികവുകളും പരിമി തികളും ചർച്ച ചെയ്ത് പരിഹാരമെന്ന നിലയിൽ വീട്ടിൽ പഠനസഹായവും കൈത്താങ്ങും നൽകുന്നതിനുള്ള സംവിധാനമാണ് വിദ്യാലയ മാതൃസമിതിയിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത അംഗങ്ങളാണ് സമിതിയുടെ സംഘാടകർ.
- മാതൃസമിതിയുടെ ഭാഗമായി നടക്കേണ്ട കാര്യങ്ങൾ
അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ മാതൃസമിതി രൂപീകരിക്കണം
വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ജനറൽ മാതൃസമിതി കൂടണം
മാസത്തിലൊരിക്കൽ തെരഞ്ഞെടുത്ത മാതൃസമിതിയുടെ യോഗം ചേരണം
മാതൃസമിതി പ്രസിഡന്റും, വൈസ് പ്രസിഡന്റും അടങ്ങുന്ന സമിതി അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്
മാതൃസമിതിയുടെ പ്രസിഡന്റ് പി.ടി.എ എക്സിക്യൂട്ടീവ് അംഗമായിരിക്കും.
കുട്ടികളുടെ അക്കാദമിക കാര്യങ്ങൾ മാതൃസമിതിയിൽ ചർച്ച ചെയ്ത് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം
പെൺകുട്ടികളുടെ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ്സുകൾ സമിതി യോഗത്തിൽ സംഘടിപ്പിക്കണം
മാതൃസമിതിയുടെ മിനിട്ട്സ് രേഖപ്പെടുത്തണം (ചർച്ചകൾ, തീരുമാനങ്ങൾ എന്നിവ ഉൾപ്പെടെ)