എന്തിനും ഏതിനും നിങ്ങള്‍ക്ക് വേണ്ട ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍…ഏതാനും മിനിറ്റുകള്‍ക്കുളളില്‍ തന്നെ ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്കു ലഭിക്കും.അത് എങ്ങനെ ചെയ്യാമെന്നു നോക്കാം….

March 26, 2023 - By School Pathram Academy

 എന്തിനും ഏതിനും നിങ്ങള്‍ക്ക് വേണ്ട ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അതിനെ കുറിച്ച് ആശങ്കപ്പെടേണ്ട ഒരു ആവശ്യവും ഇല്ല.

ഏതാനും മിനിറ്റുകള്‍ക്കുളളില്‍ തന്നെ ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്കു ലഭിക്കും. ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും? നിങ്ങള്‍ക്ക് സൗജന്യമായി ആധാര്‍ കാര്‍ഡ് ഓണ്‍ലൈന്‍ വഴി ലഭിക്കും. അത് എങ്ങനെ ചെയ്യാമെന്നു നോക്കാം.

 

 

സ്റ്റെപ്പ് 1 -ആദ്യം നിങ്ങള്‍ ഈ പറയുന്ന https://uidai.gov.in/ വെബ്സൈറ്റില്‍ സന്ദര്‍ശിക്കുക. ഇവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡിനു വേണ്ടിയുളള ചില വിവരങ്ങള്‍ ലഭിക്കുന്നതാണ്.

സ്റ്റെപ്പ് 2- ഒരിക്കര്‍ ആധാര്‍ കാര്‍ഡ് വെബ്സൈറ്റ് തുറന്നു കഴിഞ്ഞാല്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പറും ആധാര്‍ എന്റോള്‍മെന്റ് നമ്പറും അതില്‍ ചേര്‍ക്കുക.

സ്റ്റെപ്പ് 3 – അടുത്തതായി നിങ്ങളുടെ പൂര്‍ണ്ണമായ പേരും തുടര്‍ന്ന് ഈ-മെയില്‍ ഐഡിയും അതിനു ശേഷം നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈന്‍ നമ്പര്‍ എന്നിവ നല്‍കുക.

 

സ്റ്റെപ്പ് 4 – അതിനു ശേഷം നിങ്ങള്‍ക്ക് ഒരു ഹിഡന്‍ നമ്പര്‍ ലഭിക്കുന്നതാണ്. അതില്‍ നിങ്ങള്‍ക്ക് ‘Get OTP’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5 – ‘Get OTP’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഈ-മെയിലിലോ ലഭിക്കുന്നതാണ്.

സ്റ്റെപ്പ് 6 – നിങ്ങള്‍ക്കു ലഭിച്ച OTP വെബ്സൈറ്റില്‍ നല്‍കുകയും ‘Verify OTP’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

സ്റ്റെപ്പ് 7- ഒരിക്കല്‍ ശരിയായി OTP നല്‍കി കഴിഞ്ഞാല്‍ ഇ-ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങുന്നതാണ്. കമ്പ്യൂട്ടറില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

സ്റ്റെപ്പ് 8 – ഡൗണ്‍ലോഡ് ചെയ്ത് ആധാര്‍ കാര്‍ഡ് പ്രിന്റ് എടുത്ത് നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

Category: News