എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്ന കാലയളവ് (Retrenched Period) ക്രമീകരിക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ്

June 21, 2022 - By School Pathram Academy

കേരള സർക്കാർ

പൊതുവിദ്യാഭ്യാസം – എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്ന കാലയളവ് (Retrenched Period) ക്രമീകരിക്കുന്നത് – നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പൊതുവിദ്യാഭ്യാസ (ജെ) വകുപ്പ്

ഉത്തരവ്

എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിത ലിസ്റ്റിൽ ഉൾപ്പെട്ട അദ്ധ്യാപകരുടെ തസ്തികയില്ലാതെ പുറത്ത് നിന്ന കാലയളവ് പരാമർശം 1, 2, 3, 4 എന്നിവയിലെ വ്യവസ്ഥകൾക്ക നുസൃതമായി അർഹതപ്പെട്ട അവധിയായോ, ശൂന്യവേതന അവധിയായോ ക്രമീകരിക്കുവാൻ ഉത്തരവായിരുന്നു.

2) നിലവിലെ വ്യവസ്ഥ അനുസരിച്ച് സംരക്ഷണത്തിന് അർഹതയുള്ള ജീവനക്കാരുടെ തസ്തികയില്ലാതെ പുറത്ത് നിന്ന കാലയളവ് അർഹതപ്പെട്ട അവധിയായോ ശൂന്യവേതന അവധിയായോ ആണ് ക്രമീകരിച്ച് വരുന്നത്. എന്നാൽ ഏതൊരു ഉദ്യോഗസ്ഥനും അവധി അനുവദിക്കണമെങ്കിൽ ടിയാൾ അവധിയിൽ പോകാതിരുന്നുവെങ്കിൽ ഫിറ്റ് ചെയ്യുന്നതിന് ഒരു തസ്തിക അനിവാര്യമാണ് എന്ന് കേരള സർവ്വീസ് റൂൾസിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.അതായത്, അവധിക്കാലത്ത് Continued Officiation ന് ഒരു തസ്തിക ഉണ്ടെങ്കിൽ മാത്രമേ ജീവനക്കാരന് അവധിയ്ക്ക് അർഹതയുള്ളൂ. തസ്തിക നഷ്ടപ്പെട്ട് പുറത്ത് പോകുന്ന എയ്ഡഡ് സ്കൂളിലെ ഒരു അദ്ധ്യാപകന് Continued Officiation ന് തസ്തിക ഉണ്ടാകുന്നില്ല. കെ.ഇ.ആർ അദ്ധ്യായം XIV A ചട്ടം 56 (1) പ്രകാരം സർക്കാർ സ്കൂൾ അധ്യാപകർക്ക് ബാധകമായിട്ടുള്ള അവധി സംബന്ധമായ ചട്ടങ്ങൾ തന്നെയാണ് എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ബാധകമായിട്ടുള്ളത്. അതായത്, കെ.എസ്.ആർ ലെ വ്യവസ്ഥകൾ ബാധകമാക്കിയാണ് അവധി സംബന്ധിയായ വിഷയങ്ങൾ നിശ്ചയിക്കുന്നത്. നഷ്ടപ്പെട്ട് പുറത്ത് നിന്ന കാലയളവ് അർഹതപ്പെട്ട അവധിയായോ, ന്യവേതന അവധിയായോ, ഡ്യൂട്ടിയായോ ക്രമീകരിക്കുന്നതിന് കെ.എസ്.ആറിൽ വ്യവസ്ഥ ചെയ്യുന്നില്ല.

3)ആയതിനാൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്ന കാലയളവ് (Retrenched Period) ക്രമീകരിക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 

1.തസ്തികയില്ലാതെ പുറത്ത് നിൽക്കുന്ന കാലയളവ് ഇനി മുതൽ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വ്യക്തമായ ശിപാർശയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ നോൺ-ഡ്യൂട്ടിയായി ക്രമീകരിക്കേണ്ടതാണ്.

2.ഈ ഉത്തരവ് തീയതി വരെ തസ്തികയില്ലാതെ പുറത്ത് നിന്ന കാലയളവ് അർഹതപ്പെട്ട അവധി ശൂന്യവേതനാവധിയായി പുനപരിശോധിക്കേണ്ടതില്ല.

3.കഴിഞ്ഞ കേസുകൾ ക്രമീകരിച്ചു ഉത്തരവ് തീയതിയിൽ അവശേഷിക്കുന്ന കേസുകളിൽ, ഈവ്യവസ്ഥകൾക്ക നുസൃതമായിട്ടായിരിക്കണം തുടർ നടപടികൾ സ്വീകരിക്കേണ്ടത്.

(ഗവർണറുടെ ഉത്തരവിൻ പ്രകാരം) എ പി എം മുഹമ്മദ് ഹനീഷ് പ്രിൻസിപ്പൽ സെക്രട്ടറി