എല്ലാ ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളിലും സ്ക്കൂള്‍ ദുരന്ത നിവാരണ ക്ലബ്ബ് രൂപീകരിച്ച രാജ്യത്തെ ആദ്യത്തെ ജില്ലയായി…

October 11, 2022 - By School Pathram Academy

എല്ലാ ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളിലും സ്ക്കൂള്‍ ദുരന്ത നിവാരണ ക്ലബ്ബ്(SDMC) രൂപവത്കരിച്ച രാജ്യത്തെ ആദ്യത്തെ ജില്ലയായി വയനാട്

================================================

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്ത ലഘൂകരണ പദ്ധതികളില്‍ ഒന്നായ സ്കൂള്‍ ദുരന്ത നിവാരണ ക്ലബ് (SDMC) ജില്ലയിലെ മുഴുവന്‍ ഹൈ സ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലും നടപ്പിലാക്കി. ജില്ലയിലെ എല്ലാ ഹൈ സ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ സ്കൂള്‍ ദുരന്ത നിവാരണ ക്ലബ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ ജില്ലയായി വയനാട് മാറുകയാണ്.

 

നാല്‍പ്പത് കുട്ടികള്‍ വരെ ഉള്‍പ്പെടുന്ന ക്ളബുകള്‍ രൂപീകരിച്ച് ദുരന്തങ്ങളെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കുന്ന തരത്തില്‍ പഠന ഭാഗങ്ങള്‍ നല്കുകയും അതോടൊപ്പം സാധ്യമായ പരിശീലന പരിപാടികളും, സ്ഥല സന്ദര്‍ശനങ്ങളും ഉള്‍പെടുത്തുകയും ചെയ്ത് , വിദ്യാര്‍ത്ഥികളെ ദുരന്ത നിവാരണത്തില്‍ അവബോധമുള്ളവരാക്കി മാറ്റുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ക്ലബ്ബ് സ്ഥാപിക്കപ്പെടുന്നത്.

 

നിലവില്‍ ജില്ലയിലെ ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറികള്‍ ഉള്‍പ്പെടുന്ന 198 സ്കൂളില്‍ നിന്നായി 6000 ത്തോളം കുട്ടികള്‍ ഇതിനോടകം ക്ളബുകളില്‍ ചേര്‍ന്നിരിക്കുന്നുവെന്നത് ഈ പദ്ധതിയുടെ പ്രധാന്യത്തെ ഉയര്‍ത്തികാണിക്കുന്നു. ഓരോ മാസവും ഒരു പ്രത്യേക വിഷയം (ഉദാ. എന്താണ് ദുരന്തം, കെമിക്കല്‍ ദുരന്തങ്ങള്‍ എന്താണ്, സ്വന്തം ജില്ലയെ മനസിലാക്കുക മുതലായവ,) സെമിനാര്‍, ക്ളാസുകള്‍ , ഫീല്‍ഡ് സന്ദര്‍ശനം മുതലായ വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ച് ദുരന്ത നിവാരണത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ തക്കവണ്ണം പര്യാപ്തമാക്കുന്നതിന് വിദ്യാര്‍ത്ഥികളെ ഈ ക്ളബിലൂടെയുടെ പ്രവര്‍ത്തനം സഹായിക്കുന്നതാണ്.

 

ഒരു ജില്ലയിലെ മുഴുവന്‍ സ്കൂളുകളെയും കോര്‍ത്തിണക്കി ദുരന്ത നിവാരണ യഞ്ജങ്ങളില്‍ ചെറുപ്രായത്തില്‍ തന്നെ അഭിരുചി വളര്‍ത്തുന്നതിനും, ഇടപെടലുകളും, തയ്യാറെടുപ്പുകളും നടത്തുന്നതിനും പ്രാപ്തരാക്കുന്നതിന് സഹായകകരമാവുന്ന തരത്തിലാണ് ഡി എം ക്ളബിന്റ പ്രവര്‍ത്തനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത്തരം ഒരു ദുരന്ത ലഘൂകരണ പദ്ധതി രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.

ക്ളബ് തുടങ്ങുന്നതിന് വേണ്ടി പ്രത്യേക ഗൈഡ്ബുക്ക്, പാഠ്യഭാഗങ്ങള്‍, ചാര്‍ജ് ഓഫിസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം, ക്ളബ് എങ്ങനെ പ്രവര്‍ത്തിക്കും തുടങ്ങി വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. അതുപോലെ, ഓരോ സ്ക്കൂളുകള്‍ക്കും, റെയിന്‍ ഗേജ്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ ക്ലബ് തുടങ്ങുന്ന മുറയ്ക് കൈമാറുന്നതാണ്. ഡി എം ക്ളബില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള യൂണിഫോമും ഇതോടൊപ്പം ‍നല്കുന്നതാണ്.

 

സ്കൂള്‍ ഡി എം ക്ളബില്‍ പങ്കാളിത്തം ഉള്ള കുട്ടികള്‍ക്ക് വിവിധ രീതികളില്‍ വിദഗ്ദ പരിശീലനം ലഭിക്കുന്നതിനാല്‍ ദുരന്ത സമയത്തും, അല്ലാത്തപ്പോഴും , സമൂഹത്തില്‍ സഹായമനസ്കര്‍ ആയി മാറുന്നതും, അതോടൊപ്പം ശാസ്ത്രീയമായി ദുരന്തങ്ങളെ മനസിലാക്കുന്നവരായിരിക്കുന്നതിന് ഇടയാവുന്നതാണ്. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ഇത്തരം ഇടപെടലുകള്‍ക്ക് സാധിക്കുന്നതാണ്.

 

#CollectorWayanad

#wayanadWE

Category: News