എസ്എസ്എല്‍സി പരീക്ഷാഫലം എങ്ങിനെ പരിശോധിക്കാം ?
എസ്എസ്എൽസി പരീക്ഷാ ഫലം എങ്ങനെ അറിയാം
എസ്എസ്എൽസി പരീക്ഷാ ഫലം ഈ ആഴ്ചയിൽ പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചേക്കും. ജൂൺ 10 ന് ഫലം ഔദ്യോഗികമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിക്കുമെന്നാണ് നിലവിലെ വിവരം. തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.
പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in ൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം. വെബ്സൈറ്റിൽനിന്നും മാർക്ക് ലിസ്റ്റും ഡൗൺലോഡ് ചെയ്യാം.
എസ്എസ്എല്‍സി പരീക്ഷാഫലം എങ്ങിനെ പരിശോധിക്കാം ?
വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, sslcexam. kerala.gov.in, keralapareekshabhavan.in ഇവയിൽ ഏതെങ്കിലും ഒന്നില്‍ ലോഗിൻ ചെയ്യുക.
എസ്എസ്എൽസി ഫലം പരിശോധിക്കാൻ “കേരള SSLC ഫലം 2022” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
റോൾ നമ്പറും മറ്റ് വിവരങ്ങളും നൽകുക
“Submit” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
എസ്എസ്എൽസി ഫലം കാണാൻ കഴിയും
പരീക്ഷ ഫലം ഡൗൺലോഡ് ചെയ്തോ, പ്രിന്റ് ഔട്ട് എടുത്തോ സൂക്ഷിക്കുക.