എസ് ആർ ജി കൺവീനർമാരുടെ ചുമതലകൾ

ഒരു വിദ്യാലയത്തിലെ അധ്യാപകരുടെ അക്കാദമിക കൂട്ടായ്മയാണ് എസ് ആർ ജി.
ഘടന:
HM,SRG കൺവീനർ : (എസ് ആർ ജി ചുമതലയുള്ള അധ്യാപകൻ) അംഗങ്ങൾ : (മറ്റ് അധ്യാപകർ)
- ലക്ഷ്യങ്ങൾ
▪️ വിദ്യാലയത്തിലെ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ സഹായകമായ പ്രവർത്തനങ്ങളുടെ വാർഷിക കലണ്ടർ, മാസകലണ്ടർ, ദിനാചരണ കലണ്ടർ എന്നിവയുടെ ആസൂത്രണം
▪️ പഠിക്കേണ്ട പാഠഭാഗങ്ങളിൽ നിന്നും കുട്ടി നേടേണ്ട പഠനനേട്ടങ്ങൾ നേടാനായി ആവശ്യമായ പഠന പിന്തുണ നൽകൽ
▪️ ക്ലാസ് പ്രവർത്തനങ്ങളിൽ, പഠന നേട്ടങ്ങൾ നേടാൻ പ്രയാസം നേരിടുന്ന കുട്ടികളെയും മേഖലകളെയും കണ്ടെത്തി, പ്രശ്ന പരിഹാര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ
▪️ അധ്യാപക ശാക്തീകരണം,CPTA – മെച്ചപ്പെടുത്തൽ, സ്കൂൾ തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ,
▪️ എസ് ആർ ജി പ്രവർത്തനങ്ങളിലൂടെ വിദ്യാലയ മികവുകൾ ഡോക്യുമെന്റ് ചെയ്ത് സമൂഹത്തെയും അക്കാദമിക സ്ഥാപനങ്ങളെയും ബോധ്യപ്പെടുത്തൽ.
- എസ് ആർ ജി കൺവീനർമാരുടെ ചുമതലകൾ
- —————————————————–
#എസ് ആർ ജി മീറ്റിംഗ് ന്റെ തീയ്യതി തീരുമാനിക്കുക.
# എച്ച് എം മായി ചർച്ച നടത്തി അജണ്ട തീരുമാനിക്കുക.
#അജണ്ട ഉൾപ്പെടുത്തിയ അറിയിപ്പ് അംഗങ്ങൾക്ക് നൽകുക.
#എസ് ആർ ജി ചർച്ചയിൽ ഓരോ അംഗത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്തുക.
#മിനുട്സ് തത്സമയം രേഖപ്പെടുത്തി അംഗീകരിക്കുക.
#സ്കൂളിലെ മികവിന്റെ ഡോക്യുമെന്റഷന്‍ നടത്തുക.
#പരിശീലനങ്ങൾ, യോഗങ്ങൾ തുടങ്ങിയവയിലെ അക്കാദമിക കാര്യങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കുന്നതിനുള്ള നേതൃത്വം നല്‍കുക.
- അജണ്ട രൂപീകരണം
#അംഗങ്ങളിൽ നിന്ന് ചർച്ച ചെയ്യേണ്ട ഇനങ്ങൾ എഴുതി വാങ്ങി പ്രഥമാധ്യാപകരുമായി ചർച്ച ചെയ്ത് മുൻഗണനാ ക്രമം തീരുമാനിക്കണം.
- അജണ്ട നിശ്ചയിക്കുന്നതിന് താഴെ പറയുന്നവ കൂടി ആവശ്യമെങ്കിൽ പരിഗണിക്കാം
1.ക്ലാസ്സ് വിഷയാടിസ്ഥാനത്തിലുള്ള മികവുകൾ പ്രശ്നങ്ങൾ
2.കുട്ടികളുടെ പഠനപിന്തുണാവശ്യങ്ങൾ
3. സവിശേഷപ്രവർത്തനങ്ങൾ
4.അടിയന്തിര പരിഹാരം ആവശ്യമായ പ്രശ്നങ്ങൾ
5.പ്രതിഫലനാത്മക കുറിപ്പ്
6.ടീച്ചിങ് മാന്വലിലെ പ്രതികരണപേജ്
7.Academic Master Plan അനുസരിച്ച് ഏറ്റെടുക്കേണ്ട പരിപാടികൾ
8.പ്രഥമാധ്യാപികയുടെ ക്ലാസ്സ് മോണിറ്ററിങ് കണ്ടെത്തൽ.
9. എച്ച്.എം. കോൺഫറൻസ് / ജില്ല / ഉപജില്ല / BRC തല യോഗതീരുമാനങ്ങൾ
10.എച്ച് എം / അധ്യാപക പരിശീലന വിശദാംശങ്ങൾ
11.പ്രസക്തമായ മറ്റ് അക്കാദമിക കാര്യങ്ങൾ
- മിനിറ്റ്സ്
ഘടന
- 1.റിവ്യൂ / അവലോകനം
- 2. പ്ലാനിംഗ് / ആസൂത്രണം
- റിവ്യൂ / അവലോകനം
- ————————————
കഴിഞ്ഞ എസ് ആര്‍ ജി യോഗ അവലോകനം
ക്ലാസ് / വിഷയാടിസ്ഥാനത്തിലുള്ള മികവുകള്‍ / പ്രശ്നങ്ങള്‍
പഠന പിന്തുണാവശ്യങ്ങള്‍
സവിശേഷ പ്രവര്‍ത്തനങ്ങൾ
അടിയന്തിര പരിഹാരം ആവശ്യമായ പ്രശ്നങ്ങള്‍
പ്രതികരണപ്പേജ്
പ്രസക്തമായ മറ്റ് അക്കാദമിക കാര്യങ്ങള്‍
പ്രതിമാസ കലണ്ടര്‍ അനുസരിച്ച് ഏറ്റെടുക്കേണ്ട തനതു പരിപാടികള്‍
വാര്‍ഷിക പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍
പരിശീലനങ്ങളുടെ വിശദീകരണം
പ്രതിഫലമാത്മക പ്രതികരണം (യൂണിറ്റ് അവലോകനം )
- പ്ലാനിംഗ് / ആസൂത്രണം
ഭാവി കാര്യങ്ങൾ Academic Master Plan മായി ബന്ധപ്പെടുത്തിയും മറ്റും തീരുമാനിക്കുക
- മിനിറ്റ്സ്
- ——————
ചർച്ചയിലെ പ്രസക്തമായ എല്ലാ അഭിപ്രായങ്ങളും തത്സമയം എഴുതിയിട്ടുണ്ട്
രേഖപ്പെടുത്തൽ സ്വയം വിശദീകരണക്ഷമമാണ്
പ്രശ്ന പരിഹരണമാർഗങ്ങളുടെ വിശദീകരണം
യോഗതീരുമാനങ്ങൾ ക്രോഡീകരിച്ച് അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട് .
തീരുമാനങ്ങൾ എല്ലാ അംഗങ്ങളെയും വായിച്ചു കേൾപ്പിച്ചിട്ടുണ്ട്
പ്രമാധ്യാപകനും കണ്‍വീനറും മിനിറ്റ്സ് അംഗീകരിച്ച് ഒപ്പുവെച്ചിട്ടുണ്ട്.
- രേഖപ്പെടുത്തൽ
- —————————–
1. റിവ്യൂ
2. പ്ലാനിംഗ്
എസ് ആര്‍ ജിയുടെ തീയതി…………………………………………….
ക്ലാസ് ………………………….അധ്യാപിക……………………………അധ്യാപികയുടെ ഒപ്പ് …………………………….
പ്രഥമാധ്യാപകന്റെ ഒപ്പ്……………………………..എസ് ആര്‍ ജി കണ്‍വീനറുടെ ഒപ്പ്……………………….
എന്താണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് – SRG ? എന്താണ് എസ്.ആർ.ജിയിൽ നടക്കേണ്ടത് ?എസ്.ആർ.ജിക്ക് ശേഷം എന്ത് നടക്കണം ?വിഷയസമിതി/ക്ലാസ്സ് സമിതി എന്താണ് ?വിഷയസമിതി/ക്ലാസ്സ് സമിതിയിൽ നടക്കേണ്ടത് എന്താണ് ?