എസ്.എസ്.എൽ.എസി പരീക്ഷാ പേടി മാറ്റാം ….. പുഞ്ചിരിയോടെ എഴുതാം

March 13, 2022 - By School Pathram Academy

എസ്.എസ്.എൽ.എസി പരീക്ഷാ പേടി മാറ്റാം …..

പുഞ്ചിരിയോടെ എഴുതാം

 

പുതിയ വിദ്യാഭ്യാസ സമീപനങ്ങള്‍ പരീക്ഷാ പിരിമുറുക്കം ഏറെ കുറച്ചിട്ടുണ്ട്. മാര്‍ക്കിന് വേണ്ടി ഗ്രേഡുകള്‍ വന്നതും റാങ്കുകള്‍ ഒഴിവാക്കിയതും പരീക്ഷാ പേടിയില്‍ കുറവു വരുത്തിയിട്ടുണ്ട്.

എങ്കിലും പരീക്ഷക്കാലം ഇപ്പോഴും രക്ഷിതാക്കളിലും കുട്ടികളിലും ഒരുതരം അങ്കലാപ്പ് സൃഷ്ടിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. പ്രത്യേകിച്ചും എസ്.എസ്. എല്‍.സി, പ്ലസ്.ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികളില്‍. എല്ലാ വിഷയങ്ങള്‍ക്കും എ. പ്ലസ് ഗ്രേഡ് കിട്ടാതിരിക്കുമോ എന്നതാണിപ്പോള്‍ അവരുടെയും രക്ഷിതാക്കളുടെയും ആശങ്ക.

പരീക്ഷക്കാലം രക്ഷിതാക്കളും ലീവെടുത്ത് കുട്ടികളെ സഹായിക്കാനൊരുങ്ങുന്നത് ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല.

പരീക്ഷ കുട്ടികളുടെ വിലയിരുത്തലിലെ ഒരു ഘട്ടം മാത്രമാണ് എന്ന് നാമറിയണം.

തുടര്‍ച്ചയായ മൂല്യനിര്‍ണയ രീതിയാണ് ഇന്ന് നിലവിലുള്ളത്.

ക്ലാസ്സ് ആരംഭിക്കുന്നത് മുതല്‍ കുട്ടികളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരന്തരമായി വിലയിരുത്തുന്നുണ്ട്.

സ്‌കൂളിലെ കുട്ടികളുടെ ഹാജര്‍ നില,

സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം,

പഠനപ്രവര്‍ത്തനങ്ങളിലെ പ്രാഗത്ഭ്യം എന്നിവ പരിഗണിച്ച് അവര്‍ക്ക് അധ്യാപകര്‍ സ്‌കോറുകള്‍ നല്‍കിയിട്ടുണ്ടാവും.

അവരുടെ ഉയര്‍ന്ന ഗ്രേഡുകള്‍ക്ക് ബാധകമാകുമെന്നതിനാല്‍ പൊതുപരീക്ഷക്കു മുമ്പ് ക്ലാസ്സ് അധ്യാപകരെ സന്ദര്‍ശിച്ച്, അവര്‍ക്ക് ലഭിച്ച സ്‌കോറുകള്‍ മനസ്സിലാക്കുന്നത്, പരീക്ഷകളുടെ തയ്യാറെടുപ്പിന് സഹായകമാവും.

Category: News