എസ് എസ് എൽ സി ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം |സൂക്ഷ്മ പരിശോധന | ഫോട്ടോകോപ്പി |സേ പരീക്ഷ
തിരുവനന്തപുരം: എസ് എസ് എൽ സി ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ വ്യാഴം മുതൽ 21 വരെ ഓൺലൈനായി നൽകാം.
ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂലായിൽ നടത്തും. ഇതിന്റെ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം.