എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയതിന് പിന്നാലെ പുനർമൂല്യനിർണയത്തിൽ ഗ്രേഡ് മാറിയ സന്തോഷം പങ്കുവെച്ച് സിനിമാതാരം മീനാക്ഷി

July 05, 2022 - By School Pathram Academy

എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയതിന് പിന്നാലെ പുനർമൂല്യനിർണയത്തിൽ ഗ്രേഡ് മാറിയ സന്തോഷം പങ്കുവെച്ച് സിനിമാതാരം മീനാക്ഷി.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമായിരുന്നു മീനാക്ഷിയുടെ ഗ്രേഡ്. ഫിസിക്സിൽ ലഭിച്ച ബിപ്ലസ് ഗ്രേഡാണ് റീവാല്വേഷനിലൂടെ എഗ്രേഡായത്. ഇതോടെ മീനാക്ഷിയുടെ മാർക്ക്ലിസ്റ്റിൽ 9 എപ്ലസും ഒരു എ ഗ്രേഡുമായി.

ഞാൻ ‘ബി’ പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് എ ഗ്രേഡാക്കീട്ടാ എന്നാണ് പുനർമൂല്യനിർണയഫലം പങ്കുവെച്ച് മീനാക്ഷി ഫേസ്ബുക്കിൽ കുറിച്ചത്. കോട്ടയം കിടങ്ങൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് മീനാക്ഷി. അനൂപ്-രമ്യ ദമ്പതിമാരുടെ മകളാണ്. സിനിമയിൽ മീനാക്ഷി എന്നറിയപ്പെടുന്നെങ്കിലും ശരിയായ പേര് അനുനയ അനൂപ് എന്നാണ്.

Category: News