എസ്.എസ്.എൽ.സി, പ്ലസ് ടു ,പൊതുപരീക്ഷകളിൽ ഗ്രേസ് മാർക്ക് സംബന്ധിച്ച് സർക്കാർ ഉത്തരവ് :-
“ഭരണഭാഷ മാതൃഭാഷ”
പൊതുവിദ്യാഭ്യാസ വകുപ്പ് – 21 – 22 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ,പൊതുപരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ല എന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ (ജി) വകുപ്പ്
സാ.ഉ. സാധ നം 3563/2022/GEDN തിയതി 14-06-2022
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
വൈ 1. (1)/382358/2022/ ഡിജിഇ കത്ത്
31.01.2022
പരാമർശം:
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വൈ (2)/382358 2022/ ഡിജിഇ നമ്പർ കത്ത് 02.06.2022
ഉത്തരവ്
കോവിഡ് മഹാമാരി മൂലം സംസ്ഥാനത്തെ സ്കൂളുകൾ 2020-21 അക്കാദമിക വർഷം തുറക്കാത്തതിനാൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് അനുവദിച്ചിരുന്ന ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് ഉത്തരവായിരുന്നു.
2021 – 22 അക്കാദമിക വർഷം നവംബർ 1 തീയതിയാണ് സംസ്ഥാന സ്കൂളുകൾ തുറന്നത്.നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ ഈ അക്കാദമിക വർഷവും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കലാ-കായിക ശാസ്ത്ര മത്സരങ്ങളൊന്നും തന്നെ നടത്താൻ കഴിഞ്ഞിട്ടില്ല എന്ന് പരാർശം (1, 2) പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 2021 22 അക്കാദമിക വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ല എന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഗവർണറുടെ ഉത്തരവിൻ പ്രകാരം) ഏ.പി. എം .മുഹമ്മദ് ഹനീഷ്
പ്രിൻസിപ്പൽ സെക്രട്ടറി
പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കൈറ്റ്
& പി ആർ (വെബ് & ന്യൂ മീഡിയ) വകുപ്പ് സ്റ്റോക് ഫയൽ ഓഫിസ് കോപ്പ്
ഉത്തരവിൻ പ്രകാരം
Signed by Savitha.s Date: 14-06-2022 12:44:44 സെക്ഷൻ ഓഫീസർ