എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് വൈകീട്ട് മൂന്നിന് പുറത്തുവരും; രജിസ്റ്റർ നമ്പർ ലിങ്കിൽ നൽകുന്ന നിമിഷം ഫലം അറിയാം
2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി ഫലം കാത്തിരിക്കുന്നത്
തിരുവനന്തപുരം: ഈ വർഷം മാർച്ചിൽ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് വൈകീട്ട് മൂന്നിന് പുറത്തുവരും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.
വൈകിട്ട് നാലു മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. ഇത്തവണ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകുമ്പോൾ തന്നെ ഫലം ലഭ്യമാകുന്ന ഓട്ടോ സ്കെയിലിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു.
മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.