എസ് പി സി പദ്ധതി :- ,30,000 ത്തോളം കേഡറ്റുകൾ പരീക്ഷയിൽ പങ്കെടുത്തു

February 13, 2022 - By School Pathram Academy

എസ് പി സി പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ നിലവിൽ 10, 12 ക്ലാസുകളിൽ പഠിക്കുന്ന കേഡറ്റുകൾക്കുള്ള ഇൻഡോർ പ്രമോഷൻ ടെസ്റ്റ് അതാതു യൂണിറ്റുകളിൽ വച്ച് 12.02.2022 ശനിയാഴ്ച രാവിലെ 11 മണി മുതൽ 12 . 15 വരെ സർക്കാരിൻ്റെ കോവിഡ് പ്രോട്ടോക്കൾ പാലിച്ച് നടന്നു. ഔട്ട് ഡോർ പ്രമോഷൻ ടെസ്റ്റ് ഫെബ്രുവരി 19 നു മുൻപായി അതാതു യൂണിറ്റുകളിൽ വച്ച് നടത്തുന്നതിന് നിർദ്ദേശം ഉണ്ട്. 30,000 ത്തോളം കേഡറ്റുകൾ പരീക്ഷയിൽ പങ്കെടുത്തു.