എൻജിനീയറിംഗ് കോളജ് പ്രവേശനം

July 07, 2022 - By School Pathram Academy

എൻജിനീയറിംഗ് കോളജ് പ്രവേശനം
കോട്ടയം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ് എൻജിനീയറിംഗ് കോളജുകളിലെ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://www.ihrdonline.org/ihrdnri എന്ന വെബ്സൈറ്റിലോ കോളജുകളുടെ വെബ് സൈറ്റിലോ ജൂലൈ 25 വരെ ഓൺലൈനായി നൽകാം. ഓരോ കോളജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നൽകണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധ രേഖകൾ, 1000 രൂപ രജിസ്ട്രേഷൻ ഫീസ് (ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ്) എന്നിവ സഹിതം ജൂലൈ 29ന് വൈകിട്ട് അഞ്ചിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ നൽകണം. വിശദവിവരത്തിന് വെബ് സൈറ്റ്: www.ihrd.ac.in, ഇ-മെയിൽ: [email protected] ഫോൺ: എറണാകുളം(8547005097, 04842575370),ചെങ്ങന്നൂർ(8547005032, 04792454125), അടൂർ(8547005100,04734231995), കരുനാഗപ്പള്ളി(8547005036, 04762665935), കല്ലൂപ്പാറ (8547005034, 04692677890), ചേർത്തല (8547005038, 04782553416).

 

Category: News