എൽ.എസ്.എസ്.യു എസ് എസ്. പരീക്ഷ 2022 – നടത്തിപ്പ് സംബന്ധിച്ച സർക്കുലറിന്റെ പൂർണ്ണരൂപം
തിരുവനന്തപുരം, തീയതി 14 06 2022,
വിഷയം: എൽ.എസ്.എസ്.യു എസ് എസ്. പരീക്ഷ 2022 – നടത്തിപ്പ് സംബന്ധിച്ച്
4 / 5/ 2022 ന് പുറപ്പെടുവിച്ച പരീക്ഷ വിജ്ഞാപന പ്രകാരം എൽ.എസ്.എസ്,
യു.എസ്.എസ്. പരീക്ഷ 25,06,2022 ന് രാവിലെ 10:00 മണി മുതൽ 12.30 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. എൽ.എസ്.എസ്.യു.എസ്.എസ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനു തയ്യാറെടുക്കുകൾ നടത്തണമെന്ന് അറിയിക്കുന്നു.
- എൽ.എസ്.എസ്. പരീക്ഷ
ഈ വർഷത്തെ എൽ എസ് എസ്. പരീക്ഷയ്ക്ക് ഒരു പേപ്പറും അതിൽ 5 പാർട്ടുകളും ഉണ്ടായിരിക്കും. ആകെ സ്കോർ 50 ആയിരിക്കും
- യു.എസ്.എസ് പരീക്ഷക്ക്
ഒരു പേപ്പറും അതിൽ മൂന്നു പാട്ടുകളും ഉണ്ടായിരിക്കും. ആകെ 70 ചോദ്യങ്ങൾ ഉണ്ടായിരിക്കും. എന്നാൽ 60 ചോദ്യങ്ങളുടെ ഉത്തരങ്ങൾ എഴുതിയാൽ മതിയാകും (പരമാവധി സ്കോർ 60).
- ഡയറ്റിനുള്ള ചുമതലകൾ
1.എൽ.എസ്.എസ് പരീക്ഷ മുൻ വർഷങ്ങളിലേത് പോലെ തന്നെ എഴുത്ത് പരീക്ഷയാണ്. ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ബുക്കറ്റിൽ തന്നെയാണ് പരീക്ഷാർത്ഥികൾ
2.യു.എസ്.എസ് പരീക്ഷ OMR രീതിയിലാണ് നടത്തുന്നത്. മാതൃക OMR ഷീറ്റ് പരീക്ഷ ഭവന്റെ വെബ് സൈറ്റിൽ നിന്നും സൗ ൺലോഡ് ചെയ്ത് എടുത്ത് യു.എസ്.എസ് പരീക്ഷ നടത്തുന്നതിന് നേതൃത്വം നൽകുന്ന അധ്യാപകരേയും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളേയും പരിചയപ്പെടുത്തേണ്ടതാണ്.
3.പരീക്ഷയ്ക്കുവേണ്ടി ഇൻവിജിലേറ്റർമാരേ തെരെഞ്ഞെടുക്കുന്ന പ്രക്രിയയിൽ സബ്ജില്ലാ സമിതിയിലെ പ്രതിനിധിയായുള്ള ഡയറ്റ് ഫാക്കൽറ്റി ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകേണ്ടതാണ്.
പരീക്ഷക്ക് തയ്യാറെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കും അവർക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകർക്കും ഡി.ഇ.ഒ എ.ഇ.ഒ എന്നിവരുടെ സഹായത്തോടുകൂടി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകേണ്ടതാണ്
- സമഗ്ര ശിക്ഷ കേരളയുടെ ചുമതലകൾ
ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാരോട് ചേർന്ന് ജീവനക്കാരെ പരീക്ഷയുടെ പരിശീലനത്തിനും, നടത്തിപ്പിനും നിയോഗിക്കേണ്ടതാണ്.
- ഡി.ഇ.ഒ യുടെ ചുമതലകൾ
പരീക്ഷാഭവനിൽ നിന്നും ലഭിക്കുന്ന എൽ എസ്.എസ്.യു എസ് എസ് പരീക്ഷയുടെ ചോദ്യ പേപ്പർ എ.ഇ ഒ മാർക്ക് കൈമാറണം.
2 പരീക്ഷാഭവനിൽ നിന്നും എത്തിക്കുന്ന യു.എസ്.എസ് പരീക്ഷയുടെ മാർക്ക് ഷീറ്റുകൾ പരീക്ഷാ സെന്ററിലേയ്ക്കും തിരിച്ച് പരീക്ഷാ സെന്ററിൽ നിന്ന് എത്തുന്നവ ശേഖരിച്ച് പരീക്ഷാ ഉദ്യോഗസ്ഥരെയും എൽപ്പിക്കണം.
3.എൽ.എസ്.എസ്. പരീക്ഷയുടെ സ്കോർ ഷീറ്റുകൾ എ.ഇ.ഒ മാരിൽ നിന്ന് ശേഖരിച്ച് പരീക്ഷ ഭവനിലേക്ക് കൈമാറേണ്ടതാണ്.
4. എൽ എസ് എസ് .എസ്.എസ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ നിലവിൽ മറ്റു സ്കൂളുകളിൽ യഥാക്രമം 5 -ാം സ്റ്റാൻഡേർഡിലും, 8-ാം സ്റ്റാൻഡേർഡിലും പഠിക്കുകയാണ്. ഓരോ ഏ ഇ ഓ മാരുടേയും പരിധിയിലുള്ള പ്രഥമാധ്യാപകർ കുട്ടികളെ വ്യക്തിപരമായി ബന്ധപ്പെട്ട് പരീക്ഷയെക്കുറിച്ചും ആവശ്യമെങ്കിൽ അവർക്ക് ആവശ്യമായ പരിശീലനം ക്രമീകരിക്കുന്നതിനും നിർദ്ദേശം നൽകുക .
പരീക്ഷാഭവനിൽ നിന്നും വിതരണം ചെയ്യുന്ന ഹാൾടിക്കറ്റുകൾ നിലവിലെ പ്രഥമാധ്യാപകർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് നൽകുവാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .ഹാൾടിക്കറ്റ് വിതരണം ചെയ്യുന്ന തീയതി സംബന്ധിച്ച നിർദ്ദേശം പിന്നീട് നൽകുന്നതാണ്. ഈ വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ സഹായം ആവശ്യമെങ്കിൽ തേടേണ്ടതാണ്.
- എ.ഇ.ഒ. മാരുടെ ചുമതലകൾ
1.ചീഫ് സൂപ്രണ്ട്, ഡപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർ എന്നിവരെ നിയമിക്കുക.
3.ഡി.ഇ.ഒ യിൽ നിന്നും കിട്ടുന്ന ചോദ്യപേപ്പർ സെന്ററുകളിലെ ചീഫ് സൂപ്രണ്ടുമാർക്ക് വിതരണം ചെയ്യുക.
എൽ.എസ്.എസ് പരീക്ഷയുടെ ഉത്തര കടലാസുകൾ പരീക്ഷ സെന്ററിൽ നിന്നും ശേഖരിച്ച് 08/07/2022-ന് മുമ്പ് മൂല്യനിർണ്ണയ ക്യാമ്പിൽ എത്തിക്കുന്നതിനും മൂല്യനിർണ്ണയം പൂർത്തീകരിച്ച് സ്കോർ ഷീറ്റുകൾ ഡി.ഇ.ഒയ്ക്ക് കൈമാറുകയും ചെയ്യുക.
- മൂല്യ നിർണ്ണയം
1.ഈ വർഷം യു. എസ്. പരിക്ഷയ്ക്ക് ഒരു പേപ്പർ മാത്രമാണ് ഉണ്ടാവുക .അതുപ്രകാരം രാവിലെ മുതൽ ഉച്ചവരെ നടക്കുന്ന യു. എസ്.എസ്. പരീക്ഷയുടേ ഒ.എം.ആർ. ഉത്തരക്കടലാസുകൾ പരീക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ ക്ലാസ് മുറികളിൽ നിന്നും ചീഫ് സൂപ്രണ്ട് ശേഖരിക്കേണ്ടതും അന്ന് തന്നെ പായ്ക്ക് ചെയ്ത് സീൽ ചെയ്ത് അതേ ദിവസം തന്നെ ബന്ധപ്പട്ട ഡി.ഇ ഒ ക്ക് എത്തിക്കേണ്ടതും, ഡി.ഇ.ഒ ആയതിനുള്ള കൈപ്പറ്റ് രസീത് നൽകേണ്ടതുമാണ്,
5.യു.എസ്.എസ്. പരീക്ഷയ്ക്ക് പുനർമൂല്യനിർണ്ണയം ഉണ്ടായിരിക്കുന്നതല്ല.
ജോയിന്റ് കമ്മിഷണർ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതല