എൽ.എസ് എസ് ,യു. എസ്.എസ്. പ്രതിഭകളെ ആദരിച്ചു.

March 18, 2022 - By School Pathram Academy

എൽ.എസ് ‘എസ് യു. എസ്.എസ്. പ്രതിഭകളെ ആദരിച്ചു.

പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഈ വർഷത്തെ എൽ.എസ്.എസ്.,യു.എസ് എസ് പരീക്ഷയിൽ വിജയികളായ വിദ്യാർഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.

സ്ക്കൂൾ മാനേജർ പി.എ. മുഖ്താർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

പിറ്റിഎ പ്രസിഡൻ്റ് നിസാർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപകൻ വി.പി.അബൂബക്കർ ,കെ എ .നൗഷാദ്, പ്രിയ ഗോപൻ, മുഹമ്മദ് റാഫി എം.ഐ, അപർണ സി.രാജ്, പി.വി.ബിജി എന്നിവർ സംസാരിച്ചു.

സിനാൻ കെ.ബദറുദ്ദീൻ, നിഹാല നസ്റിൻ, മുഹമ്മദ് യാസീൻ എം.എം, ഫാത്തിമത്ത് റാദിന എം.എച്ച്, നിൻ ഷ കെ.എസ്ളർഷിപ്പും,

ഷഹബാസ് അമൻ, ആയിഷ റ്റി.എസ് എന്നിവർ യു.എസ്.എസ് സ്കോളർശിപ്പും കരസ്ഥമാക്കി.

 

 

 

 

Category: News