എൽ.എസ്.എസ്./യു.എസ്.എസ്. സ്കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പ്

June 23, 2024 - By School Pathram Academy

സൂചന സർക്കുലർ പ്രകാരം എൽ.എസ്.എസ്./യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനുള്ള വിവരങ്ങൾ പോർട്ടൽ മുഖാന്തരം രേഖപ്പെടുത്തുന്നതിന് 22/06/2024 വരെ സമയം ദീർഘിപ്പിച്ച് നൽകിയിരുന്നു.

വിവരശേഖരണം പൂർത്തികരിച്ച സ്കൂകൂളുകൾക്ക് ഇതിനകം നൽകിയ വിവരങ്ങളിൽ ഏതെങ്കിലും കാരണത്താൽ തിരുത്തൽ വരുത്തേണ്ടതുണ്ടെങ്കിൽ പ്രസ്തുത വിവരം വിശദമായി രേഖപ്പെടുത്തി സകൂളുമായി ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ സഹിതം [email protected] എന്ന ഇ-മെയിലിലേയ്ക്ക് അയ‌യ്ക്കേണ്ടതാണ്. Exam Year, Register Number, Name, LSS/USS എന്നിവ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.