എൽ.പി, യു.പി ഡി.ആർ.ജി പരിശീലനം നോൺ റസിഡൻഷ്യലായി 2023 മെയ് 6 മുതൽ 11 വരെ യുള്ള തീയതിക്കുള്ളിൽ നടത്തണം

May 01, 2023 - By School Pathram Academy

എൽ.പി, യുപി അധ്യാപക സംഗമം ഒരു ബാച്ചിന് ആർ.പിമാരായി പരമാവ ധി കോർ എസ്.ആർ.ജി/ എസ്.ആർ .ജി/ഡി.ആർ.ജി അംഗങ്ങൾ (സ്പെഷ്യ ൽ എഡ്യൂക്കേറ്റർ ഉൾപ്പടെ) ഉണ്ടാ വണം.

 

. എൽ.പി, യു.പി ഡി.ആർ.ജി പരിശീല നം നോൺ റസിഡൻഷ്യലായി (4 ദിവസം) 2023 മെയ് 6 മുതൽ 11 വരെ യുള്ള തീയതിക്കുള്ളിൽ നടത്തണം. എൽ.പി, യു.പി ഡി.ആർ.ജി പരിശീല നത്തിന് ആർ.പി മാരായി പരമാവധി 4 പേർ കോർ എസ്. ആർ.ജി എസ്.ആർ .ജി അംഗങ്ങൾ (സ്പെഷ്യൽ എഡ്യൂ ക്കേറ്റർ ഉൾപ്പടെ) ഉണ്ടാവണം.

 

ഹൈസ്കൂൾ വിഭാഗത്തിൽ സോണ ൽ പരിശീലനം സംഘടിപ്പിക്കേണ്ടതാ ണ്. ഒരു വിദ്യാഭ്യാസ ജില്ലയിൽ നിന്നും അധ്യാപക സംഗമത്തിന്റെ ഒരു ബാച്ചിന് ആർ.പിാരായി പരമാവധി 4 പേർ – കോർ എസ്.ആർ.ജി, എസ്.ആർ.ജി/ ഡി.ആർ.ജി അംഗങ്ങൾ (സ്പെഷ്യൽ എഡ്യൂക്കേ റ്റർ ഉൾപ്പടെ), അധ്യാപകർ ട്രെയിനർ പങ്കെടുക്കേണ്ടതാണ്. ഇപ്രകാരം ഓരോ ജില്ലയും ബാച്ചുകൾക്കാവ ശ്യമായ ഡി.ആർ.ജി അംഗങ്ങളെ കണ്ടെത്തി ഡി.ആർ.ജി പരിശീനത്തിൽ പങ്കെടുപ്പിക്കേ ണ്ടതാണ്. ആവശ്യ മുള്ള വിഷയങ്ങളിൽ ഡി.ആർ.ജി പരിശീ ലനം അധ്യാപക സംഗമം ജില്ലാതല ത്തിലും സംഘടിപ്പിക്കാവുന്നതാണ്.

 

• വിവിധ ക്ലാസ്/വിഷയതല എൽ.പി, യു.പി., ഹൈസ്കൂൾ ഡി.ആർ.ജി യിൽ ശ്രവണപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സവിശേഷ വിദ്യാലയങ്ങളിൽ നിന്ന് ഒരു ടീച്ചർ വീതവും വിവിധ ക്ലാസ് വിഷയതല എൽ.പി, യു.പി ഡി.ആർ.ജിയിൽ കാരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ ക്കായുള്ള സവിശേഷ വിദ്യാലയങ്ങ ളിൽ നിന്ന് ഒരു ടീച്ചർ വീതവും പങ്കെടുക്കേണ്ടതാണ്.

 

ജില്ലാ തലത്തിൽ ഡി.ഡി.ഇ, ഡി.പി.സി., ഡയറ്റ് പ്രിൻസിപ്പാൾ ഇവർ കൂടിയാലോചിച്ച് തയ്യാറാക്കുന്ന ഡി.ആർ.ജി ലിസ്റ്റ് സംസ്ഥാനത്തിന് നൽകേണ്ടതാണ്. ജില്ലയിലും ബി.ആർ.സിയിലും ഡി.ആർ.ജി. പരിശീലനവും അധ്യാപക സംഗമങ്ങളും നോൺ റസിഡൻഷ്യ ലായി സംഘടിപ്പിക്കുന്നതിനായി കേന്ദ്രങ്ങൾ ഒരുക്കുമ്പോൾ അത് യാത്രാ സൗകര്യമുള്ളയിടങ്ങളിലാ ണെന്നുറപ്പുവരുത്തണം.

 

സെക്കന്ററി, ഹയർ സെക്കന്ററി തലങ്ങളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്കായിട്ടുണ്ട്. കൂടാതെ മികവിന്റെ കേന്ദ്രങ്ങളായി മാറിയ നിരവധി സ്കൂളുകളും നിലവിലുണ്ട്. പരിശീലന കേന്ദ്രങ്ങളായി പ്രസ്തുത സ്കൂളുകളിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.

 

. ഡി.ആർ.ജി. അധ്യാപക സംഗമം പരിശീലനം നോൺ റസിഡൻഷ്യൽ രീതിയിൽ നടക്കുന്നിടത്ത് എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ സമയക്രമം പാലിക്കേണ്ടതാണ്.

 

• ഡി.ആർ.ജി പരിശീലനത്തിൽ മറ്റ് ജില്ലകളിൽ നിന്ന് ആർ.പിമാരായി പങ്കെടുക്കുന്ന കോർ എസ്.ആർ.ജി., എസ്.ആർ.ജി അംഗങ്ങൾക്ക് ആവശ്യമുള്ള പക്ഷം താമസ സൗകര്യം (പ്ലാനിംഗ് ദിനമുൾപ്പടെ) ക്രമീകരിക്കാവുന്നതാണ്.

 

• വേനൽക്കാലമായതിനാൽ സൗകര്യപ്രദമായ ഇരിപ്പിടം, ഫാൻ, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, അനിവാര്യമായ സ്ഥലങ്ങളിൽ ജനറേറ്റർ ഇവയെല്ലാം ഉറപ്പാക്കണം.

 

 

Category: News