ഏപ്രിൽ 20 നു പകൽ രണ്ടിനകം 10-ാം ക്ലാസിൽ പഠിച്ചിരുന്ന സ്‌കൂളിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റണം

April 13, 2022 - By School Pathram Academy

ഉപന്യാസ മത്സരം 23ന്

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്കർ ഫൗണ്ടേഷൻ രാജ്യത്തെ പട്ടികജാതി/പട്ടികവർഗ വിഭാഗം വിദ്യാർഥികളിൽ 2021 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് നൽകുന്ന ഡോ. അംബേദ്കർ നാഷണൽ മെറിറ്റ് അവാർഡ് ഫോർ മെറിറ്റോറിയസ് സ്റ്റുഡന്റ്‌സ് ഓഫ് സെക്കന്ററി സ്‌കൂൾ എക്‌സാമിനേഷൻ സ്‌കോളർഷിപ്പ് പദ്ധതിക്കുള്ള അർഹതാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനത്ത് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.

23ന് രാവിലെ 10.30 മുതൽ 12.30 വരെയാണ് മത്സരം. പരീക്ഷ എഴുതുന്നതിന് യോഗ്യരായ കുട്ടികളുടെ പട്ടികയും മറ്റു വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ ഏപ്രിൽ 20നു പകൽ രണ്ടിനകം 10-ാം ക്ലാസിൽ പഠിച്ചിരുന്ന സ്‌കൂളിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റണം.

Category: News