ഏറ്റവും കുറവ് ഹാജർനില എറണാകുളത്ത് ആണ്,72.28%

February 22, 2022 - By School Pathram Academy

കോവിഡ് ലോക്ഡൗണിന് ശേഷം സ്കൂളുകൾ പൂർണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77% വിദ്യാർത്ഥികൾ ഹാജരായി. എൽ പി, യു പി ഹൈസ്‌കൂൾ വിഭാഗത്തിൽ 80.23% വിദ്യാർത്ഥികൾ ഹാജരായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.18% പേരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 85.91% പേരും സ്‌കൂളുകളിൽ ഹാജരായി.

 

എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഹാജരായത്,93%, പത്തനംതിട്ടയിലാണ് കുറവ് ഹാജർനില, 51.9%.

 

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏറ്റവുമധികം ഹാജർനില രേഖപ്പെടുത്തിയത് കാസർഗോഡ് ആണ്,88.54%. ഏറ്റവും കുറവ് ഹാജർനില എറണാകുളത്ത് ആണ്,72.28%.

 

വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹാജർനില കൂടുതൽ രേഖപ്പെടുത്തിയ എറണാകുളത്ത് 97% വും കുറവ് രേഖപ്പെടുത്തിയ കണ്ണൂരിൽ 71.48 % പേരും സ്‌കൂളുകളിലെത്തി.