ഐ ടി ഐ പ്രവേശനം ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം

August 03, 2022 - By School Pathram Academy

ഐ ടി ഐ പ്രവേശനം ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
1സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ ആഗസ്റ്റ് 10 വരെ അവസരം. സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ആറു മാസ, ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഈ മാസം 10 വരെ ദീർഘിപ്പിച്ചതായി ഐ ടി ഐ അഡി.ഡയറക്ടർ അറിയിച്ചു. ജൂലൈ 30 ആയിരുന്നു അവസാന തിയതി. അപേക്ഷ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in), ജാലകം അഡ്മിഷൻ പോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈൻ വഴി 100/ രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ജാലകം അഡ്മിഷൻ പോർട്ടലിലും, ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേയ്ക്കുളള പ്രവേശന സാധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും.

Category: News