ഒടുവിൽ സ്കൂളിൽ നിന്നും പുറത്ത്
ഒടുവിൽ സ്കൂളിൽ നിന്നും പുറത്ത്, അതിലും ട്വിസ്റ്റ്…
രേഷ്മയെ സസ്പെന്റ് ചെയ്തിട്ടില്ലെന്ന് പ്രിൻസിപാൾ
കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയായ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ചെന്ന കേസില്‍ പ്രതിയായ രേഷ്മയെ സ്‌കൂളില്‍ നിന്നും സസ്പന്‍ഡ് ചെയ്തു.
ഇവര്‍ ജോലി ചെയ്തിരുന്ന പുന്നോല്‍ അമൃത വിദ്യാലയത്തിന്റെതാണ് നടപടി. വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചെന്ന കേസില്‍ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. എന്നാല്‍ അധ്യാപികയെ സസ്‌പെന്റ് ചെയ്തതല്ലെന്നും സ്വയം രാജിക്കത്ത് നല്‍കിയതാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഇവിടെ ഇംഗ്ലിഷ് ഇന്‍സ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്. കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റിലായ രേഷ്മയ്ക്ക് ദിവസം ജാമ്യം ലഭിച്ചിരുന്നു.
സിപിഎം അനുഭാവികൾഇതിനു പിന്നാലെ, പോലിസ് മാനുഷിക പരിഗണന നല്‍കിയില്ലെന്നും സിപിഎമ്മിന്റെ ഉന്നതനേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടി രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ മോശമായി ഉപയോഗിച്ചു. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പോലീസ് സ്റ്റേഷനില്‍ നിന്നാണ് പുറത്തായതെന്നു സംശയിക്കുന്നു. താനും കുടുംബവും ഭര്‍ത്താവിന്റെ കുടുംബവുമെല്ലാം സി.പി.എം അനുഭാവികളാണ്. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്.
ഫോൺ പോലീസ് സ്റ്റേഷനിൽതന്റെയും മകളുടെയും അമ്മയുടെയും ഫോണുകള്‍ മാഹി പോലീസ് സ്റ്റേഷനിലാണ്. ഈ ഫോണുകളില്‍ ഞങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ഫോണും ഇത്തരത്തില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് അവളെ വലിയ മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. മകള്‍ക്ക് പഠനാവശ്യത്തിന് ഈ ഫോണ്‍ ആവശ്യമായ ഘട്ടത്തിലാണ് പോലിസ് അനധികൃതമായി ഫോണ്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്.