ഒന്നാം ക്ലാസ്സിലെ കുട്ടികളോടോത്തുള്ള ജീവിതം പ്രത്യേകിച്ച് കോവിഡ് കാലത്തു അവരുടെ വീടുകളിൽ പോയപ്പോഴുള്ള സന്തോഷം വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ … പുളിങ്കുന്ന് AMALOLBHAVA L. P. SCHOOL അധ്യാപിക TINTU ANN THOMAS മായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

April 10, 2022 - By School Pathram Academy

പുളിങ്കുന്ന് AMALOLBHAVA L. P. SCHOOL അധ്യാപിക TINTU ANN THOMAS മായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ?

ഒന്നാം ക്ലാസ്സിലെ കുട്ടികളോടോത്തുള്ള ജീവിതം പ്രത്യേകിച്ച് കോവിഡ് കാലത്തു അവരുടെ വീടുകളിൽ പോയപ്പോഴുള്ള സന്തോഷം 💖💖💖

 

അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ ?

ഒന്നാം ക്ലാസ്സിന്റെ റിസോഴ്സ് പേഴ്സൺ ആയി പങ്കെടുക്കാൻ സാധിക്കുന്നത്

 

മികവാർന്ന പ്രവർത്തനങ്ങൾ : ?

മധുരം മലയാളം, ഗണിതം മധുരം….പ്രസംഗ പരിശീലനം,കൊച്ചു കുട്ടികൾക്കായി 70 ഇൽ അധികം വീഡിയോസ് ഉൾകൊള്ളിച്ച ഒരു Youtube ചാനെൽ

എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?

കുട്ടികളുമായി തുറന്നു സംസാരിക്കുക. തിരുത്തലുകൾ വരുത്തേണ്ടടത്തു തിരുത്തി, എന്നാൽ സ്നേഹിച്ചു പിണങ്ങിയും ഇണങ്ങിയും മുന്നോട്ടു പോവുക

 

കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?

ഉണ്ട്. ഏറ്റവും കൂടുതലായി ഈ കോവിഡ് കാലത്തിനു ശേഷം അനുഭവപ്പെട്ടത് ബഹുമാനം ഇല്ലാത്ത അവസ്ഥ,സംസാര ശൈലി

 

എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

അവരോട്  സംസാരിക്കുമ്പോൾ, പെരുമാറ്റത്തിലൂടെ, അവരുടെ മനോഭാവങ്ങൾ …അവരുടെ പ്രവർത്തിയിലൂടെ …

 

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?

രണ്ടു തരത്തിൽ എടുക്കുന്ന മാതാപിതാക്കൾ ഉണ്ട്. എന്റെ 12 വർഷത്തെ അധ്യാപന ജീവിതത്തിൽ ദൈവാനുഗ്രഹത്താൽ പോസിറ്റീവ് ആയിട്ടാണ് മാതാപിതാക്കൾ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സമീപിക്കുന്നത്

 

പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?

ഉണ്ട്‌. ഞാൻ എല്ലാ മാതാപിതാക്കളുമായും തന്നെ സംസാരിക്കാറുണ്ട്. ഇപ്പോളത്തെ അവസ്ഥയിൽ അത് അത്യാവശ്യമാണ്

 

അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

അധ്യാപകൻ= (സാലറി കിട്ടുന്നത് )എന്ന് ഒരിക്കലും കരുതരുത്. അതിനേക്കാൾ ഉപരി നമ്മുടെ സ്വന്തം ആയി മക്കളെ കരുതി ജീവിതത്തെ ജീവിതം കൊണ്ട് പഠിപ്പിച്ചു കൊടുക്കുക

 

കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?

1 മുതൽ 4 വരെ ക്ലാസുകളുടെ കുട്ടികളുടെ കൂടെ കുറച്ചു സമയം കൂടുതൽ ചിലവഴിച്ചു കുട്ടികളെ അവരുടെ ട്രാക്കിലേക്ക് കൊണ്ടുവരിക.അവർക്ക് ഇഷ്ടമാകുന്ന രീതിയിൽ പഠനം മാറ്റുക. ഒരു ഭാരമാക്കരുത്.

 

എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?

തീർച്ചയായും

 

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ ?

കാലിക പ്രസക്തമായ കാര്യങ്ങൾ കൂടി കൊച്ചു കുട്ടികളുടെ പഠനത്തിൽ ഉൾപെടുത്തുക

 

ഇഷ്ടപ്പെട്ട വിനോദം ?

വായന

 

സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ?.

വളരെ നല്ല അഭിപ്രായം ആണ്. ഏറെ പ്രത്യേകിച്ച് കോവിഡ്കാലത്തു ഏറെ ഉപകാരപ്രദമായി 😍

Category: Teachers Column

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More