ഒന്നാം ക്ലാസ് ….. ഒന്നാം തരം …

June 24, 2022 - By School Pathram Academy

ആധുനിക സംവിധാനങ്ങൾ എല്ലാമുള്ള മനോഹരമായ ക്ലാസ് മുറി … ക്ലാസ് ലൈബ്രറി , പഠനോപകരണങ്ങളും കൂട്ടുകാരുടെ സൃഷ്ടികളും പ്രദർശിപ്പിക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങൾ , ലാപ്ടോപ്പും മറ്റും സുരക്ഷിതമായി സൂക്ഷിക്കാനുള്ള അലമാര , എൽ.സി.ഡി പൊജക്ടറും വൈറ്റ് ബോർഡും മറ്റ് ഉപകരണങ്ങൾ സൂക്ഷിക്കാൻ പ്രത്യേക റാക്കും അലമാരയും ഇതെല്ലാം നെയ്യാറ്റിൻകര ജെ. ബി..സ്കൂളിലെ ഒന്നാം ക്ലാസ്സുകളിൽ ഉണ്ട്. ഒന്നാം ക്ലാസ്സിന് മുന്നിലാണ് സ്കൂളിന്റെ സംഗച്ചുവരുള്ളത്.

പക്ഷേ ഇതിനെക്കാളുമൊക്കെ മികച്ചതാണ് ഒന്നാം ക്ലാസ്സിൽ നടക്കുന്ന പഠനപ്രവർത്തനങ്ങൾ .
കൂട്ടുകാരുടെ പ്രകൃതത്തെ പരിഗണിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ക്ലാസ് മുറികളിൽ നടക്കുന്നത് എന്ന് ആർക്കും പെട്ടെന്ന് ബോധ്യപ്പെടുന്ന കാഴ്ചകളാണ് ഈ ക്ലാസ്സ് മുറികളിലെ പ്രത്യേകത .

വേനലവധിക്കാലത്ത് ശൂന്യമായിരുന്ന ചുവരുകൾ ഒറ്റമാസത്തിൽ തന്നെ കൂട്ടുകാരുടെ സൃഷ്ടികൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. എല്ലാം പഠിപ്പിക്കുന്ന പാഠഭാഗവുമായും പഠനനേട്ടവുമായും ബന്ധമുള്ളവ . ഓരോ സൃഷ്ടിയെ കുറിച്ച് പറയാനും കൂട്ടുകാർക്ക് നൂറ് നാവാണ്. അങ്ങോട്ടുമിങ്ങോട്ടും കലപില കൂട്ടിയും തറയിലും ബെഞ്ചിലുമൊക്കയായി കൂട്ടുകൂടിയും കൂട്ടുകാർ പഠന പ്രക്രിയയിൽ പങ്കാളികളാകുന്നത് മനോഹരമായ കാഴ്ചയാണ്.

കൂട്ടുകാരുടെ പഠനത്തിൽ രക്ഷിതാക്കളും നന്നായി ശ്രദ്ധിക്കുന്നു എന്നതും പ്രധാനമാണ്. മറ്റു പല സ്കൂൾ ചുമതലകളും സ്വയം ഏറ്റെടുത്തു കൊണ്ടാണ് അധ്യാപകർ ക്ലാസ് പ്രവർത്തനങ്ങൾ ഇങ്ങനെ മികവുറ്റതാക്കാൻ യത്നിക്കുന്നത്.
ശുചിത്വ പൂർണ്ണമായ മനോഹരമായ ചിത്രങ്ങൾ നിറഞ്ഞ കളിയുപകരണങ്ങളും കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഇരിപ്പിട സംവിധാനങ്ങളും മറ്റ് പഠന സങ്കേതങ്ങളും ഒത്തു ചേർന്ന ക്ലാസ് മുറികൾ സൃഷ്ടിച്ചതു കൊണ്ട് മാത്രം ഒരു വിദ്യാലയം ജനായത്ത വിദ്യാലയമാവില്ല.മറിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ കൂട്ടുകാരുടെ സർഗാത്മക കഴിവുകൾ വികസിക്കാൻ കഴിയുന്നതാവാം. അത്തരം പ്രവർത്തനങ്ങളുടെ ഉല്പന്നങ്ങൾ കൊണ്ട് ക്ലാസ് മുറികളിലെയും വിദ്യാലയത്തിലെയും ചുവരുകൾ നിറയണം…

വിദ്യാലയത്തിന്റെ സർഗച്ചുവരിൽ ഇടം പിടിച്ച സൃഷ്ടിയെ ചൂണ്ടിക്കാട്ടി ” ഇത് എന്റേതാണ് ” എന്ന് അഭിമാനത്തോടെ പറയാൻ കൂട്ടുകാർക്ക് അവസരം നൽകണം… ഇതു വരെ പ്രഥമാധ്യാപകൻ എത്തിയില്ലെങ്കിലും സീനിയർ അധ്യാപികയായ ശ്രീമതി പ്രഭ ടീച്ചറിന്റെയും SRG കൺവീനർ ശ്രീമതി ശ്യാമ ടീച്ചറിന്റെയും സ്റ്റാഫ് സെക്രട്ടറി ശ്രീ അമ്പിലാൽ സാറിന്റെയും നേതൃത്വത്തിലുള്ള ജെ.ബി.എസ് ടീം അക്കാഡമിക പ്രവർത്തനങ്ങളിൽ ഒരു കുറവും വരുത്തുന്നില്ല.. തുടങ്ങി വച്ച പ്രവർത്തനങ്ങളെല്ലാം കൂടുതൽ മേന്മയോടെ മുന്നോട്ട് തന്നെ.. വിദ്യാലയമാണ് ഏറ്റവും പ്രധാനം… എന്ന തിരിച്ചറിവോടെ …..ടീം ജെ. ബി.എസിന് അഭിനന്ദനങ്ങൾ

പ്രേംജിത്ത് റിട്ട. എച്ച് .എം .

ജെ.ബി സ്ക്കൂൾ

നെയ്യാറ്റിൻകര

Category: NewsSchool News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More