ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന സംബന്ധിച്ച്
20 23 മാർച്ച് മാസം നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം 15/06/2023 തീയതിയിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം
http://www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, പോട്ടോകോപ്പി എന്നിവയ്ക്കുള്ള നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് 19/06/2023 തീയതിയ്ക്കകം സമർപ്പിക്കേണ്ടതാണ്.
ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹയർസെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ അപേക്ഷാഫീസ്, ഡിമാന്റ് ഡ്രാഫ്റ്റ് (Drawn in favour of Joint Directif Examinations (Higher Secondary Wing). Directorate of General Education. Thiruvananthapuram) മുഖാന്തിരം. അതാതു സ്കൂൾ പ്രിൻസിപ്പൽമാർ മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്.
ഗവൺമെന്റ് /എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർ, പൂരിപ്പിച്ച അപേക്ഷകളോടൊപ്പം പുനർമൂല്യനിർണ്ണയ ഫീസ് കൈപ്പറ്റി, 20 /06 /2023 ന് പി.ഡി. അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും, സ്കൂട്ടിനി, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള ഫീസ് ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്. ഫോട്ടോകോപ്പി, സ്ക്രൂട്ടിനി എന്നിവയ്ക്കായുള്ള അപേക്ഷാ ഫീസ് 0202-01-102-97-03 (other receipts)” എന്ന ശീർഷകത്തിൽ ട്രിഷറി യിൽ ഒടുക്കേണ്ടതാണ്.
റീ ഫണ്ടിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽമാർ തുക അനുവദിച്ച് നൽകിയതിനുശേഷം, ബാക്കിയുള്ള തുക ബന്ധപ്പെട്ട ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കി ചെലാന്റെ പകർപ്പ് ഈ ഓഫീസിലേക്ക് അയച്ചുതരേണ്ടതും അസൽ ആഡിറ്റിന് ഹാജരാക്കേണ്ടതുമാണ്.
എന്നാൽ അൺഎയ്ഡഡ് സെക്കന്ററി സ്കൂളുകളിൽ നിന്നും പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ ട്രഷറികളിൽ ഒടുക്കേണ്ടതാണ്. റീഫണ്ടിന് അർഹരായ അൺഎയ്ഡഡ് സ്കൂൾ വിദ്യാർത്ഥികളുടെ പ്രിൻസിപ്പൽമാർ മുഖേന ഹയർ സെക്കന്ററി ഡയറക്ടറേറ്റിലേയ്ക്ക് അയച്ചു നൽകേണ്ടതാണ്.
അപേക്ഷ,ചെലാൻ,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അതാത് അപേക്ഷാഫോറങ്ങൾ അതാതു സ്കൂളുകളിൽ ഡിപ്പാർട്ട്മെന്റ് പോർട്ടലിൽ നിന്നും ലഭിക്കുന്നതാണ്.
പ്രസ്തുത വിവരങ്ങൾ പ്രിൻസിപ്പൽമാർ 21/06/2023 തീയതിക്കുള്ളിൽ iExam “മുഖേനയുള്ള ലിങ്കിലൂടെ അപ്ലോഡ് ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.
- ഫീസ് വിവരങ്ങൾ
പുനർമൂല്യനിർണ്ണയം – Rs. 500/- (per subject)
സൂക്ഷ്മപരിശോധന – Rs. 100/- per subject
ഫോട്ടോകോപ്പി – Rs. 300/- per subject
Head of Account “0202-01-102-97-03 (other receipts)”