ഒന്നു മുതൽ 9 വരെ ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുന്നതിൽ യാതൊരു തടസ്സവും ഇല്ലെന്നും ഇതുമായി

February 08, 2022 - By School Pathram Academy

തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകളിലെ അമിത ഫീസിനെ കുറിച്ച്‌ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടി എടുക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു.

ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ വ്യാഴാഴ്ച ശേഷം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

കുട്ടികളുടെ അക്കാദമിക് കാര്യങ്ങള്‍ക്കൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നല്‍കും. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും പാഠഭാഗങ്ങള്‍ തീര്‍ക്കും. ക്ലാസുകളില്‍ നല്ല രീതിയിലുള്ള അറ്റന്റസ് രേഖപെടുത്തുന്നുണ്ട്. ഇത് പരീക്ഷകളുടെ കാലമാണ്. പരീക്ഷകള്‍ സമയത്ത് തന്നെ നടക്കും പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ക്ലാസുകള്‍ ക്രമപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

 

മോഡൽ പരീക്ഷ അടക്കമുള്ള
എല്ലാ പരീക്ഷകളും നടത്തും. ഇതിനു മുൻപുള്ള എല്ലാ പരീക്ഷകളും വിദ്യാഭ്യാസ വകുപ്പ് കുറ്റമറ്റരീതിയിൽ നടത്തിക്കഴിഞ്ഞു.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ പരീക്ഷകൾ നടത്തും.

അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസ് മുതൽ എല്ലാ ക്ലാസുകളിലും പൊതുപരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
ഒന്നുമുതൽ 9വരെ ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുന്നതിൽ യാതൊരു തടസ്സവും ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി.

ഫെബ്രുവരി 14 മുതൽ ഒന്നാം ക്ലാസ് മുതലുള്ള സ്കൂൾ പഠനം പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ പ്രത്യേക മാർഗരേഖ തയ്യാറാക്കുകയാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ നടക്കും. പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന വർഷം മുതൽ അക്കാദമിക് രംഗത്ത് മാറ്റങ്ങൾ വരും.

കളിസ്ഥലങ്ങൾ മുതൽ ലൈബ്രറി സൗകര്യങ്ങൾ ഒരുക്കും.

ദേശീയ അടിസ്ഥാനത്തിൽ നടക്കുന്ന മൽസര- പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും വിധം അവരെ യോഗ്യരാക്കുകയാണ് ലക്ഷ്യം.

ഉച്ചഭക്ഷണത്തിൽ മാറ്റം ഉണ്ടാകില്ല.
അധ്യാപകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.