ഒന്ന് മുതൽ ഏഴ് വരെയുള്ള അവധിക്കാല അധ്യാപക ശാക്തീകരണം
അവധിക്കാല അധ്യാപകരുടെ പരിശീലനം മെയ് മാസത്തിൽ നടത്താനുള്ള രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ബാക്കിയുള്ള അധ്യാപകരുടെ പരിശീലനം പേപ്പർ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂർത്തിയാ ക്കാമെന്നാണ് കരുതുന്നത്.
എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ., കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജൻസികളുടെയും സഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നതായി മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ് ശക്തിപ്പെടുത്തും.
അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്ത ഏകീകരണ പ്രക്രിയയുടെ നടപടികൾ നടന്നു വരികയാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.