ഒമിക്രോണ്‍: സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

December 30, 2021 - By School Pathram Academy

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യവകുപ്പുമായി ആലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. പരീക്ഷകള്‍ നിലവില്‍ നിശ്ചയിച്ചതു പോലെ തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോണ്‍ കേസുകള്‍ നിലവില്‍ നിയന്ത്രണ വിധേയമാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ സ്‌കൂളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ ആയിരത്തോടടുക്കുകയാണ്. 961 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്ന് സ്ഥിരീകരിച്ചു.