ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലസന്ദേശമയച്ച യുവാവ്‌ അറസ്റ്റിൽ

April 20, 2022 - By School Pathram Academy

താനൂർ : ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനിക്ക്‌ മൊബൈൽ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച യുവാവ്‌ അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി ഭരതിനെ (19)ആണ് താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്.

താനൂർ സ്വദേശിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്‌റ്റ്‌. ഫേസ്ബുക്കിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. വ്യാജ വിലാസം നൽകി പരിചയപ്പെട്ടശേഷം സൗഹൃദത്തിലാവുകയും അവസാനം അശ്ലീല ഫോട്ടോകളും സന്ദേശങ്ങളും അയയ്ക്കുകയുമായിരുന്നു.

പോക്സോ വകുപ്പും ഐടി ആക്ട്‌ വകുപ്പുകളും പ്രകാരം കേസെടുത്ത് താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Category: News