ഒമ്പതാം ക്ലാസ്സുകാരിക്ക് ലഹരി നല്‍കിയ പതിനാറുവയസ്സുകാരനെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച.അവിടെ അധ്യാപകരില്ലായിരുന്നോ …?

August 12, 2022 - By School Pathram Academy

 

അവിടെ അധ്യാപകരില്ലായിരുന്നോ?

……………

ഒമ്പതാം ക്ലാസ്സുകാരിക്ക് ലഹരി നല്‍കിയ

പതിനാറുവയസ്സുകാരനെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച.

രണ്ടുപേരും വിദ്യാര്‍ത്ഥികള്‍,എന്നും വിദ്യാലയത്തില്‍ വന്നും പോയിം ഇരിക്കുന്നവര്‍.പിന്നെങ്ങിനെ ഇത് സംഭവിച്ചു എന്നാണ് ചോദ്യം.

മക്കള്‍ ഇങ്ങിനെ അരുതായ്മയിലേക്ക് സഞ്ചരിക്കുമ്പോള്‍ അവിടെ അധ്യാപകരില്ലായിരുന്നോ

എന്നാണ് ചോദ്യം.

ഉണ്ട്.

ഉണ്ട് എന്ന് തന്നെയാണ് ഉത്തരം.

….

ഉണ്ടായിട്ടെന്ത് ഫലം.

ഇതൊക്കെ നിയന്ത്രിക്കാനും,

മക്കളെ അനുസരണ പഠിപ്പിക്കാനും

പണ്ടെത്തെ പോലെ ഇപ്പോള്‍ പറ്റ്വോ?

സ്കൂള്‍ വരാന്തയില്‍ ചൂരലും പിടിച്ച്

ഗാംഭീര്യത്തോടെ നടന്നു വന്നിരുന്ന

പഴയ മാഷന്‍മാര്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്.

കയ്യില്‍ വടിയില്ലാതെ, അനുസരണ പഠിപ്പിക്കുന്ന

ഒരു നോട്ടത്തിന് പോലും ആവതില്ലാതെ..

വരാന്തയില്‍ തലകുനിച്ച് നടന്ന് പോവുന്ന

ആളെ കണ്ടോ! ആ പഴയ മാഷ് തന്നെയാണ്.

ഇപ്പോള്‍ അയാള്‍ വടിയെടുക്കാറില്ല.

നോക്കി, നിലക്ക് നിര്‍ത്താറില്ല.

ഒരു വിദ്യാലയത്തെ മുഴുവനും നിശബ്ദമാക്കുന്ന

അയാളുടെ ശബ്ദം തൊണ്ടയില്‍ തന്നെ

വറ്റിയിരിക്കുന്നു.

അയാള്‍ തല കുനിച്ച് നടക്കുന്നത്

ചുറ്റുപാടിലുള്ളത് കാണാത്തത് കൊണ്ടല്ല,

കാണാതിരിക്കാന്‍ വേണ്ടിയാണ്.

ക്ലാസ്സ് റൂമില്‍ അരുതായ്മ കണ്ട

ഒരധ്യാപിക,അരുതെന്ന് പറയാന്‍

കല്‍പില്ലാതെ അവസാനം അധ്യാപനം തന്നെ മതിയാക്കി പോയത് എവിടെയോ വായിച്ചിരുന്നു.

വേറൊരധ്യാപകന്‍,,,

നല്ലവനായിരുന്നു. മക്കള്‍ നന്നാവണമെന്നും ആഗ്രഹിച്ചിരുന്നു.

അയാളത് കണ്ടതാണ് തെറ്റായിപ്പോയത്. അരുതാത്തത് കണ്ട നിമിഷത്തെയോര്‍ത്ത് പിന്നീടുള്ള ദിവസങ്ങളിലെല്ലാം അദ്ദേഹം ഖേദിച്ചിരിക്കണം.

നമ്മള്‍ മലയാളികള്‍

അദ്ദേഹത്തിന് നല്‍കിയത്, ജയില്‍ വാസവും പിഴയുമായിരുന്നു. ഉറപ്പാണ്.

പിന്നീടയാള്‍ അത്തരം കാഴ്ചകള്‍ കണ്ടിട്ടേയുണ്ടാവില്ല,

കാഴ്ചകളില്ലാത്തത് കൊണ്ടല്ല കാണാത്തത്..

കാണാതിരിക്കാന്‍ അതോടെ അയാള്‍ പരിശീലിച്ചിരുന്നു.

………………..

കാമ്പസുകളുടെ ചുവരുകളില്‍

സ്വതന്ത്ര്യലൈംഗികതയുടെ അറപ്പുള്ള ചിത്രം വരച്ച് നവാഗതരെ സ്വാഗതം ചെയ്യാന്‍ നമ്മുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണമില്ലാതാ യിരിക്കുന്നു.

എന്തും ഏതും എപ്പോഴും പറ്റും എന്ന രീതിയില്‍ വിദ്യാഭ്യാസ മേഖല മാറിയത് നാം എന്തിന് കാണാതിരിക്കണം.

വിദ്യാലയത്തിനകത്തെ കാഴ്ചകള്‍ അധ്യാപകരോടും, പുറത്തെ കാഴ്ചകള്‍ നാട്ടുകാരോടും ചോദിച്ചാലറിയാ വുന്നതേയുള്ളൂ..

ഇപ്പോള്‍ മാത്രം ഞെട്ടാന്‍ ഇത് ഇന്നലെ മാത്രം സംഭവിച്ചതല്ല.

ഇതിന്റെ മുമ്പ് നെട്ടിയവരും അസ്വസ്ഥരായവരും ഒരു പാടുണ്ടായിരുന്നു.

നാടിനെയും മക്കളെയും രക്ഷിക്കാന്‍ രണ്ടും കല്‍പിച്ചിറങ്ങിയവര്‍,

അവരില്‍ അധ്യാപകരും നാട്ടുകാരുമുണ്ടായിരുന്നു.

എന്നിട്ട്,

ചാനലുകാരും സാംസ്കാരിക ഗുണ്ടകളും ചേര്‍ന്ന അവരെയൊക്കെ

നിലക്ക് നിര്‍ത്തിയില്ലെ! കേസ് കൊടുത്തും, ഭീഷണിപ്പെടുത്തിയും

സദാചാര ഗുണ്ടാ ചാപ്പ കുത്തിയും മൂലക്കിലിരുത്തിയ ശേഷം,

ഈ നാടിനെന്ത് പറ്റീ എന്ന് വിലപിക്കുന്നതിലെന്തര്‍ത്ഥം.

മക്കള്‍ കേടായിപ്പോയാല്‍

ഒരു ചാംച്കാരിക നായകര്‍ക്കും ഒരു ചുക്കുമില്ല.

അവരില്‍ പലര്‍ക്കും കുടുംബമോ നേരോ നെറിയോ ഇല്ല.

അരാജകവാദികള്‍.. അവരൊക്കെ പറയുന്നതും എഴുതുന്നതും

കേട്ട് മക്കളെ വളര്‍ത്തിയാല്‍.. ഇനിയും ഒരുപാട് ഞെട്ടേണ്ടി വരും.

നേരിന്റെ പക്ഷം നേര്‍ത്ത് ഇല്ലാതായിട്ടില്ല.

അവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയണം.

ഉപാദികളില്ലാത്ത പിന്തുണ…

ആ കൂട്ടത്തില്‍ നിങ്ങള്‍ ആദ്യം കാണുന്നത്

അധ്യാപകരെയാവും..എല്ലാ വിദ്യാലയത്തിലുമുണ്ട്

അത്തരം അധ്യാപകര്‍.. ഒന്ന് പോയി കൂട്ടമായിരുന്നു

അവരുടെ കൈ പിടിച്ച് മക്കളെ ഏല്‍പിക്കൂ…

എങ്കില്‍ നമുക്കും നമ്മളെ മക്കളെ തിരിച്ചുപിടിക്കാം…

കടപ്പാട്

Category: News