ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വിലയുണ്ട്…School Academy-joyalukkas സംസ്ഥാന തല ചിത്രരചനാ മത്സരം നിറച്ചാർത്ത് 22 – ജനുവരി 8 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം Mall of Joyൽ വച്ച്

December 29, 2021 - By School Pathram Academy

School Academy-joyalukkas സംസ്ഥാന തല ചിത്രരചനാ മത്സരം നിറച്ചാർത്ത് 22 – ജനുവരി 8 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം Mall of Joyൽ വച്ച്

 

ചിത്രകല

—————

ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്.