ഒരു പറ്റം അധ്യാപകരുടെ നിരന്തരമായ ഇടപെടലുകളും കൃത്യമായ പരിശീലനങ്ങളുമാണ് SPARK വിദ്യാഭ്യാസ പദ്ധതിയുടെ ഈ വിജയത്തിനാധാരം
വയനാടിൻ്റെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വളർച്ച മുന്നിൽ കണ്ടുകൊണ്ട് നടപ്പിലാക്കുന്ന SPARK വിദ്യാഭ്യാസ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വർഷം കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്ക്കൂളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് NMMS സ്കോളർഷിപ്പ് പരീക്ഷക്കുള്ള പരിശീലനം നടത്തിവരുകയാണ്.
കൽപ്പറ്റയിൽ 2020ൽ 17 വിദ്യാർത്ഥികൾ മാത്രം വിജയിച്ച NMMS പരീക്ഷയിൽ കഴിഞ്ഞ വർഷം 34 വിദ്യാർത്ഥികളായും ഈ വർഷം അത് 45 വിദ്യാർത്ഥികളായും ഉയർന്നു എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. വയനാട് ജില്ലയിൽ ഈ വർഷം 104 വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചിട്ടുള്ളത്.
ഒരു പറ്റം അധ്യാപകരുടെ നിരന്തരമായ ഇടപെടലുകളും കൃത്യമായ പരിശീലനങ്ങളുമാണ് SPARK വിദ്യാഭ്യാസ പദ്ധതിയുടെ ഈ വിജയത്തിനാധാരം.
പരിശീലന പദ്ധതിക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാൻ മണ്ഡലത്തിലെ എല്ലാ സ്ക്കൂളുകളിലും 2022 ആഗസ്റ്റ് 22 ന് സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയും, സ്ക്രീനിംഗ് ടെസ്റ്റിൻ്റെ അടിസ്ഥാനത്തിൽ 299 വിദ്യാർത്ഥികൾക്ക് 2022 സെപ്റ്റംബർ 15ന് ഇൻ്റർവ്യൂ നടത്തിയും, തുടർന്ന് 278 വിദ്യാർത്ഥികൾക്ക് NMMS പരിശീലനം നടത്തുകയും ചെയ്തു.
278 വിദ്യാർത്ഥികളിൽ നിന്നും 35 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചെങ്കിലും ബാക്കിയുള്ള 243 വിദ്യാർത്ഥികൾക്കും 100 ശതമാനവും ഈ വിജയത്തിന് അർഹതയുള്ളവരാണ്.
ഉന്നതനിലവാരമുള്ള പരിശീലനമാണ് ഇവർക്ക് എല്ലാവർക്കും ലഭ്യമായത്. നാളെയുടെ പ്രതീക്ഷകളായ എൻ്റെ എല്ലാ വിദ്യാർത്ഥികൾക്കും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ആ പ്രയാണത്തിൽ ഞാൻ കൂടെയുണ്ടാവും.
ടി സിദ്ദിഖ് എം എൽ എ