ഒരു ബാംഗ്ലൂർ യാത്ര; ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് ബാംഗ്ലൂർ എയർപോർട്ടിൽ എത്തിച്ചേർന്നത്

July 08, 2024 - By School Pathram Academy

കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനവും ലോകത്തിൽ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിൽ ഒന്നുമാണ് ബാംഗ്ലൂർ അഥവാ ബംഗാളോർ ‘ കർണ്ണാടകത്തിലെ തെക്കു കിഴക്കൻ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു.

വൻ കിട വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സം‌വിധാനങ്ങൾ, ആരോഗ്യ സംരക്ഷണ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും, നിമ്ഹാൻസ് ഉൾപ്പടെയുള്ള മികച്ച ആശുപത്രികളുടെയും ആസ്ഥാന നഗരം കൂടിയാണ്‌ ബാംഗ്ലൂർ. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ്‌ ബാംഗ്ലൂർ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂർ മാറുകയും, ഏറ്റവും കൂടുതൽ വളർച്ചയുള്ള നഗരങ്ങളിൽ ഉൾപ്പെടുകയും, ലോകത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല നഗരമായി സി.എൻ.എൻ. ബാംഗ്ലൂരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ്‌ ആണ്‌ ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഇവിടെ ഒരു മൺകോട്ട പണിതുയർത്തുകയും അതിനെ വിജയനഗര സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത്‌ ബാംഗളൂർ അവരുടെ പടിഞ്ഞാറൻ ഇന്ത്യയുടെ സാമ്രാജ്യഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു. ഈ പ്രദേശത്തിന്റെ കാലാവസ്ഥയും മറ്റും കൊണ്ട്‌ അവർ ഇവിടം തിരഞ്ഞെടുക്കുകയായിരുന്നു എന്നു വേണം കരുതാൻ. കന്റോൺമെന്റ് അഥവാ പട്ടാളത്താവളത്തിന്റെ ആരംഭത്തിനു ശേഷം ഇവിടേയ്ക്കു നാനാ ദിക്കിൽ നിന്നും കുടിയേറ്റമുണ്ടായി. സ്വാതന്ത്ര്യല ബ്ധിക്കു ശേഷം ബാംഗ്ലൂർ, കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായി മാറി. കേന്ദ്രസർക്കാരിന്റെ‍ കീഴിലുള്ള പ്രത്യേക വ്യവസായ മേഖലയായും ബാംഗ്ലൂർ മാറുകയുണ്ടായി. പ്രത്യേകിച്ചു വ്യോമ, അന്തരീക്ഷയാന, പ്രതിരോധ മേഖലകളിൽ. ഇന്ന് വിവരസാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്‌. ഇന്ന് രാജ്യത്തെ മികച്ച പഠന ഗവേഷണ കേന്ദ്രങ്ങളും, വിദ്യാഭ്യാസസ്ഥാപന ങ്ങളുംബാംഗ്ലൂരിൽ ആണു. അതുപോലെ രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂർ ആണ്‌.

ഇന്ത്യയിലെ ആകെ കയറ്റിയയക്കപ്പെടുന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌‌വേറിൽ 35 ശതമാനവും ഇവിടെയാണ്‌ നിർമ്മിക്കുന്നത്.

പെൻഷനേർസ്‌ പാരഡൈസ്‌ (pensioner’s paradise, പബ്‌ സിറ്റി (pub city), പൂന്തോട്ട നഗരം ( garden city) എന്നിവ ബാംഗ്ലൂരിന്റെ അപരനാമങ്ങളാണ്‌. ഇന്ന് നഗരം ആധുനികതയുടെ പരിവേഷം അണിഞ്ഞുകഴിഞ്ഞു. വിവരസാങ്കേതിക മേഖലയിൽ ഒരു വൻ ശക്തികേന്ദ്രമായി ഈ നഗരത്തെ മാറ്റാൻ മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ മേഖലയിൽ ഇന്നു കാണുന്ന വികസനമത്രയും എന്നു കാണാം .

2017 ഡിസംബറിൽ സ്വന്തമായി ലോഗോയുള്ള രാജ്യത്തെ ആദ്യ സിറ്റിയായി ബാംഗ്ലൂർ മാറി.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More