ഒരു മാസം നീണ്ട് നിൽക്കുന്ന വായനാമാസാചരണത്തിന് ജൂൺ 19 ന് തുടക്കം. ഹയർ സെക്കണ്ടറി തലം വരെ വിപുലീകരിച്ചു. വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തേണ്ട പ്രവർത്തനങ്ങളുടെ സർക്കുലർ പുറത്തിറക്കി

June 15, 2022 - By School Pathram Academy

സർക്കുലർ

വിഷയം: പൊതുവിദ്യാഭ്യാസം – പി.എൻ.പണിക്കർ ദേശീയ വായനാദിന മാസാചരണം 2022 സംഘടിപ്പിക്കുന്നതും വായന പരിപോഷിപ്പിക്കുന്നതിനുളള പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതും – സംബന്ധിച്ച്.

സൂചന

1. 12.12.2002 തീയതിയിലെ ഈ ഓഫീസിൽ നിന്നുള്ള എം4/56376/ 2002/ഡിപിഐ നമ്പർ സർക്കുലർ.

2. 10.1.2022 തീയതിയിലെ പി.എൻ.പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര വൈസ് ചെയർമാന്റെ പി.എൻ.പി.വി.വി.കെ.ജി.ഇ.എൻ 101/2022/744 നമ്പർ കത്ത്

3, 10.05.2022 തീയതിയിലെ പി.എൻ.പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര വൈസ് ചെയർമാന്റെ പി.എൻ.പി.വി.വി.കെ.ജി.ഇ.എ 101/ 2022/032 നമ്പർ കത്ത്

സൂചന (1) സർക്കുലർ പ്രകാരം നിർദ്ദേശിച്ചിരുന്ന പ്രവർത്തനങ്ങൾ ഹയർ സെക്കന്ററി തലം വരെ വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (2) പ്രകാരം അപേക്ഷ ലഭിച്ചിട്ടുണ്ട്.

സ്കൂൾ ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ, സാഹിത്യ-സാംസ്ക്കാരിക ചർച്ചാ യോഗങ്ങൾ, ലേഖന പ്രസംഗ-ചിത്രരചനാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, പദ്യപാരായണം, സാഹിത്യ നായകന്മാരും വിദ്യാർത്ഥികളും തമ്മിലുള്ള സംവാദം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി സംഘടിപ്പിക്കേണ്ടതാണ്

2022-2023 അധ്യയന വർഷം ജൂൺ 19 മുതൽ ജൂലൈ 18 വരെയാണ് പി.എൻ.പണിക്കർ ദേശീയ വായനാദിന മാസാചരണം സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം പൂർണ്ണതോതിൽ തടയുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ഹൈബ്രിഡ് മോഡിലാണ് ഈ വർഷം വായനാദിന മാസാചരണം സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1) ജൂൺ 19 വായനാദിനത്തിൽ എല്ലാ വിദ്യാലയങ്ങളിലും വായനാദിന പ്രതിജ്ഞ എടുക്കേണ്ടതാണ്. ( പ്രതിജ്ഞയുടെ പകർപ്പ് ഉളളടക്കം ചെയ്യുന്നു).

2) വായനാദിന മാസാചരണത്തോടനുബന്ധിച്ച് പദമത്സരം (വാക്ക് മത്സരം),

ഉപന്യാസ മത്സരം,

പ്രസംഗം,

മത്സരം,

പദ്യപാരായണം,

കഥാരചന മത്സരം, 8-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി ചിത്രരചന,

പെയിന്റിംഗ് മത്സരങ്ങൾ എന്നിവ എല്ലാ വിദ്യാലയങ്ങളിലും സംഘടിപ്പിക്കേണ്ടതാണ്.

3) സമൂഹ വായനാ പ്രചാരണം സംഘടിപ്പിക്കേണ്ടതാണ്.

4) ഡിജിറ്റൽ വായന പ്രോത്സാഹനത്തിന് പരിശീലനം നൽകുകയും ഡിജിറ്റൽ വായനാ മത്സരം സംഘടിപ്പിക്കുകയും ചെയ്യാവുന്നതാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ വായനദിന പ്രതിജ്ഞ

 

ഞാൻ, വായനയിലൂടെയും, ഡിജിറ്റൽ വായനയിലൂടെയും വായിച്ചു വളർന്ന്, ഭാരതത്തിന്റെ അഖണ്ഡതയും, സംസ്ക്കാരവും ഉയർത്തുവാൻ വേണ്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരും. തീവ്രവാദത്തിനും, മതമൗലികവാദത്തിനുമെതിരെ പ്രതികരിക്കുകയും, മദ്യം മയക്കുമരുന്ന്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവയ്ക്കെതിരെ ചിന്തിക്കു കയും പ്രവർത്തിക്കുകയും ചെയ്യും. വിനാശകരമായി വളർന്നുവരുന്ന അഴി മതിയും, അനീതിയും തുടച്ച് നീക്കുവാൻ കഴിയുന്നവിധം പരിശ്രമിക്കും.

 

ഭാരതത്തിലെ നിയമവ്യവസ്ഥകൾ ശരിയാംവണ്ണം പാലിക്കുകയും, ശാന്തിയും സമാധാനവും, സുരക്ഷിതത്വവുമുള്ള അന്തരീക്ഷം നിലനിർത്താൻ പൂർണ്ണമായി പ്രയത്നിക്കുകയും ചെയ്യും. നമ്മുടെ അമൂല്യ സമ്പത്തായ സൗരോർജ്ജം, ശുദ്ധജലം, പരിസ്ഥിതി മുതലായവ ശരിയായും, സ്വച്ഛമായും ഉപയോഗപ്പെടുത്തും. എന്റെ രാജ്യത്തെ ലോകരാഷ്ട്രങ്ങളുടെ മുൻപന്തി യിൽ എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും.