ഒരു ശ്രദ്ധ, ഒരു അംഗീകാരം, ഒരു അഭിനന്ദനം, സ്കൂൾ അക്കാഡമി കേരള നൽകുന്ന അഞ്ചാമത് അവാർഡ് പ്രഖ്യാപനം സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ

September 04, 2024 - By School Pathram Academy

ഒരു ശ്രദ്ധ, ഒരു അംഗീകാരം, ഒരു അഭിനന്ദനം, സ്കൂൾ അക്കാഡമി കേരള നൽകുന്ന അഞ്ചാമത് അവാർഡ് പ്രഖ്യാപനം സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ.

 പഠന പഠനാനുബന്ധ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള സ്കൂളുകൾക്കും, PTA യ്ക്കും, അധ്യാപകർക്കും ഏർപ്പെടുത്തിയിട്ടുള്ള സ്കൂൾ അക്കാദമിയുടെ അവാർഡുകളുടെ പ്രഖ്യാപനം സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ നടത്തും.

2011 ൽ ആണ് സ്കൂൾ പത്രം ആദ്യമായി അവാർഡ് നൽകുന്നത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. സീതാരാമന് പ്രഥമ പരിസ്ഥിതി രത്ന അവാർഡ് അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവാണ് അവാർഡ് വിതരണം ചെയ്തത്.എറണാകുളം എം പി ഹൈബി ഈഡൻ,തൃക്കാക്കര എംഎൽഎ ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരാണ് പ്രഥമ അവാർഡ് ചടങ്ങിൽ പങ്കെടുത്തത്.

എന്നാൽ സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ പ്രഥമ അവാർഡ് വിതരണം ചെയ്തത് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി ആയിരുന്നു. രണ്ടാമത്തെ അവാർഡ് വിതരണം ചെയ്തത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആയിരുന്നു. മൂന്നാമത് അവാർഡ് വിതരണം നടത്തിയത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കോട്ടയം നഗരസഭ ചെയർപേഴ്സൺ, തുടങ്ങിയവർ ആയിരുന്നു. നാലാമത് അവാർഡുകൾ അവാർഡ് വിതരണം ചെയ്തത് ചാണ്ടി ഉമ്മൻ എംഎൽഎയായിരുന്നു.

ഈ വർഷത്തെ അവാർഡുകളുടെ വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കും.

കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിൽ നിന്ന് 15 അധ്യാപകരും ഉത്തരപ്രദേശിൽ നിന്ന് മൂന്ന് അധ്യാപകരുമാണ് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഏറ്റുവാങ്ങാൻ കോട്ടയത്ത് എത്തിച്ചേർന്നത്.

മൂന്നാമത് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഏറ്റുവാങ്ങാൻ ഗുജറാത്തിലെ ദീശയിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പൽ ശൈലേഷ് പ്രജാപതി എത്തിയിരുന്നു.

രണ്ടാമത് നാഷണൽ ടീച്ചേഴ്സ് അവാർഡ് ഏറ്റുവാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള മിറക്കിൽ സ്കൂൾ പ്രിൻസിപ്പൽ ഗീതാ പിഷാരടിയും എത്തിയിരുന്നു. ഈ വർഷത്തെ അവാർഡ് പ്രഖ്യാപനം സെപ്റ്റംബർ അഞ്ചിന് നടത്തുന്നതോടുകൂടി വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അധ്യാപകർക്കും സ്കൂളുകൾക്കുമുള്ള മറ്റൊരു ആദരവിന് കൂടി ആണ് വേദിയാകുന്നത് . അധ്യാപകരും സ്കൂളുകളും മറ്റൊരു സന്തോഷ സുദിനമാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

അർഹതയാണ് അംഗീകാരത്തിൻ്റെ മാനദണ്ഡം.

ഇന്ത്യയിൽ വിവിധ മേഖലകളിൽ നിരവധി അവാർഡുകൾ നൽകുന്നുണ്ട്. കേരളത്തിലും ഇത്തരത്തിൽ അവാർഡുകൾ നൽകിവരുന്നു. കേരളത്തിലെ സർക്കാർ – സിനിമാ, സീരിയൽ മേഖലകളിൽ എല്ലാവർഷവും അവാർഡുകൾ നൽകിവരുന്നു. വിവിധ മാധ്യമങ്ങളും ഇത്തരത്തിൽ അവാർഡുകൾ നൽകുന്നുണ്ട്. സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റ് കൾ അവാർഡുകൾ നൽകി പ്രോത്സാഹനം നൽകാറുണ്ട്.അവാർഡുകൾ പ്രോത്സാഹനവും പ്രചോദനവും ആണ്.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി സ്കൂൾ അക്കാദമി കേരള വിവിധ അവാർഡുകൾ നൽകിവരുന്നു.സ്കൂൾ അക്കാദമിയുടെ നിരവധി പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ് എജുക്കേഷണൽ അവാർഡുകൾ.

കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ അവാർഡ് വിതരണത്തിൽ നിന്നും സ്കൂൾ അക്കാദമിക്ക് മനസ്സിലാക്കാൻ സാധിച്ചത് താഴെ പറയുന്ന കാര്യങ്ങളാണ്.

✓ഇത്തരം അവാർഡുകൾ സ്കൂളുകൾക്കും, അധ്യാപകർക്കും , പിറ്റിഎകൾക്കും  പ്രോത്സാഹനം ലഭിക്കുന്നു.

✓സമൂഹത്തിൽ നിന്നുള്ള അംഗീകാരവും അഭിനന്ദനവും ഏറ്റുവാങ്ങാൻ ഇവർക്ക് ആയിട്ടുണ്ട്.

✓പഠന പഠനാനുബന്ധ മേഖലകളിൽ ഇവർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

✓വിവിധ മേഖലകളിൽ നിന്നുള്ള ഇത്തരം പ്രോത്സാഹനങ്ങളിലൂടെ സ്കൂൾ മേഖലകളിലും മറ്റ് ഇതര മേഖലകളിലും പ്രവർത്തിക്കാൻ കൂടുതൽ പ്രോത്സാഹനം ലഭിക്കുന്നു.

✓അധ്യാപകലോകത്ത്  നിരവധി  വർഷക്കാലത്തെ സർവീസിന് ഇടയിൽ ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ സർവ്വീസ് രംഗത്ത് ലഭിക്കുന്ന മികച്ച അംഗീകാരം ആയി പലരും ഇതിനെ കണക്കാക്കുന്നു.

മേൽപ്പറഞ്ഞ നിരവധി കാര്യങ്ങൾ കഴിഞ്ഞ അഞ്ചു വർഷക്കാലമായി സ്കൂൾ അക്കാദമിയുടെ അവാർഡ് വിതരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെയാണ് സ്കൂൾ അക്കാദമി തുടർച്ചയായി ഇത്തരം അവാർഡുകൾ നൽകി വരുന്നത്.

വിഷൻ-  VISION

ഒരു ശ്രദ്ധ ഒരു അംഗീകാരം ഒരു അഭിനന്ദനം ഇതാണ് സ്കൂൾ അക്കാദമിയുടെ അവാർഡ് നൽകുന്നതിന്റെ ലക്ഷ്യം.

പ്രോത്സാഹനങ്ങൾ ഒരിക്കലും ഒരു തെറ്റായ കാര്യമല്ല .പ്രോത്സാഹനം നൽകുക , സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അധ്യാപക സമൂഹത്തിന്റെ, സ്കൂളുകളുടെ,PTA കളുകളുടെ പ്രവർത്തനങ്ങൾ കൊണ്ടെത്തിക്കുക, സ്കൂളുകളുടെയും അധ്യാപകരുടെയും മികവുകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുക, തുടങ്ങിയവയെല്ലാം അവാർഡ് വിതരണത്തിലൂടെ നേടിയെടുക്കാൻ അധ്യാപകർക്കും അതിനു നേതൃത്വം നൽകുന്ന സ്കൂൾ അക്കാദമിക്കും സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാൻ സാധിക്കും.

 5000 വർഷത്തിലധികം പഴക്കമുള്ള എറണാകുളം ജില്ലയിലെ  ജൈനമത ക്ഷേത്രമായ കല്ലിൽ ക്ഷേത്രത്തിന് സമീപത്തായി 60 സെൻറ് സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിലാണ്  സ്കൂൾ അക്കാദമിയുടെ പ്രവർത്തനം നടത്തുന്നത്.

ISO സർട്ടിഫിക്കേഷനോടുകൂടിയാണ് സ്കൂൾ അക്കാഡമി പ്രവർത്തിക്കുന്നത്. അനവധി നിരവധി അക്കാദമിക അക്കാദമികേതര   പ്രവർത്തനങ്ങൾ സ്കൂൾ അക്കാഡമി ഇതിനകം നടപ്പാക്കിയിട്ടുണ്ട് . തുടർന്നും ഏവരുടെയും സഹകരണം സ്കൂൾ അക്കാദമി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

വിശ്വസ്തതയോടെ

ഡയറക്ടർ

സ്കൂൾ അക്കാദമി

Category: NewsSchool Academy