ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതൽ 50,000 രൂപവരെ പിഴ

July 01, 2022 - By School Pathram Academy

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതൽ: 50,000 രൂപവരെ പിഴ

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധന ഉത്തരവുകൾ പ്രകാരമുള്ള, ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വെള്ളിയാഴ്ച മുതൽ നിരോധനം. ഇവ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ നടപടിയുണ്ടാകും.

തുടക്കത്തിൽ 10,000 രൂപമുതൽ 50,000 രൂപവരെ പിഴയാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. കേന്ദ്രസർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്കു പുറമേ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതിവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽവരും.

Category: News