ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം തീയതി നീട്ടി
സംസ്ഥാനത്തെ സർക്കാർ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി/ ഒ.ബി.സി(എച്ച്) വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ ഇ-ഗ്രാന്റ്സ് വെബ് പോർട്ടൽ മുഖേന ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി.