ഒ.എം.ആർ. ഷീറ്റിൽ പരീക്ഷാർത്ഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് എങ്ങെനെ ?

June 18, 2022 - By School Pathram Academy

ഒ.എം.ആർ. ഷീറ്റിൽ പരീക്ഷാർത്ഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത്

 

ഒ.എം.ആർ ഷീറ്റ് വിതരണം ചെയ്യുന്നതിന് മുമ്പ് ഒ.എം.ആർ ഷീറ്റ് പൂരിപ്പിക്കുന്നത് എങ്ങനെയെന്ന് കുട്ടികൾക്ക് കാണിച്ച് കൊടുക്കുകയും, വിശദീകരിക്കുകയും വേണം.

ഒ.എം.ആർ. ഷീറ്റിൽ നൽകിയിട്ടുള്ള പേര് രജിസ്റ്റർ നമ്പർ, ബുക്ക് നമ്പർ, സെറ്റ്, പരീക്ഷയ്ക്ക് വിദ്യാർത്ഥി തെരഞ്ഞെടുത്തിരിക്കുന്ന ലാംഗ്വേജ്, മീഡിയം എന്നിവ ശരിയായ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇൻവിജിലേറ്റർ ഉറപ്പുവരുത്തിയ ശേഷം പരീക്ഷാർത്ഥി ഒ.എം.ആർ ഷീറ്റിൽ കാണിച്ചിരിക്കുന്ന സ്ഥലത്ത് ഒപ്പ് രേഖപ്പെടുത്താൻ നിർദ്ദേശിക്കണം.

ചോദ്യപേപ്പർ വിതരണം കഴിഞ്ഞതിനുശേഷമേ സെറ്റ് കോഡ്, ബുക്കറ്റ് നമ്പർ എന്നിവ ഒ.എം.ആർ. ഷീറ്റിൽ പൂരിപ്പിക്കാവൂ എന്ന് ആദ്യം തന്നെ പൊതുവായി ക്ലാസ്സിൽ നിർദ്ദേശം നൽകണം.

പരീക്ഷാർത്ഥി അടയാളപ്പെടുത്തേണ്ട എല്ലാ കോളങ്ങളും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയശേഷമേ ഇൻവിജിലേറ്റർ ഐ.എം.ആർ. ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്താവൂ.

നാല് സെറ്റുകളിലായി പ്രിന്റ് ചെയ്ത ചോദ്യ ബുക്ക് ലെറ്റുകളായിരിക്കും പരീക്ഷാഹാളിൽ ചോദ്യപേപ്പർ വിതരണം ചെയ്യുന്നത്.

എ, ബി, സി, ഡി എന്നീ നാല് സെറ്റുകളിൽ ലഭിക്കുന്ന ചോദ്യപേപ്പർ ക്ലാസ്സ് മുറിയിൽ വിതരണം ചെയ്യുമ്പോൾ ആദ്യത്തെ പരീക്ഷാർത്ഥിക്ക് സെറ്റ് എ, രണ്ടാമത്തെ വിദ്യാർത്ഥിക്ക് സെറ്റ് ബി, മൂന്നാമത്തെ പരീക്ഷാർത്ഥിക്ക് സെറ്റ് സി. അങ്ങനെ ഒരു വരിയിലെ അവസാന വിദ്യാർത്ഥിക്ക് സെറ്റ് ഡി എന്നിങ്ങനെ ആയിരിക്കണം നൽകേണ്ടത്.

ഇതിനിടയിൽ ഒരു പരീക്ഷാർത്ഥി ആബ്സന്റ് ആണെങ്കിൽ ടിയാളുടെ ഒ.എം.ആർ. ഷീറ്റും ചോദ്യപേപ്പറും ആ സീറ്റിൽ തന്നെ വയ്ക്കേണ്ടതാണ്.

പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിഞ്ഞ് ഇവ തിരിച്ചെടുക്കാം.

സെറ്റ് എ ചോദ്യം ലഭിച്ച പരീക്ഷാർത്ഥിക്ക് എല്ലാ പാർട്ടുകൾക്കും എ സെറ്റ് ചോദ്യങ്ങൾ തന്നെയായിരിക്കണം നൽകേണ്ടത്.

ഒരു കാരണവശാലും സെറ്റ്’ എ ബുക്കറ്റ് നൽകിയ ആൾക്ക് മറ്റ് പാർട്ടുകളിലേക്കുളള ബുക്കറ്റുകൾ നൽകുമ്പോൾ സെറ്റ് മാറി പോകരുത്.

ഇത്തരത്തിൽ പിശകു വരുത്തുന്നപക്ഷം ഒ.എം.ആർ സ്കാനിംഗിൽ പരീക്ഷാർത്ഥിയുടെ റിസൽട്ട് ലഭ്യമാവുകയില്ല.

ആയതിനാൽ ഇൻവിജിലേറ്റർമാർ മുകളിൽ നൽകിയിട്ടുളള എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.

ചോദ്യപേപ്പറിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും കേൾക്കെ ഉറക്കെ വായിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകണം.

പരീക്ഷ ആരംഭിച്ച് അരമണിക്കൂർ കഴിഞ്ഞ് വരുന്ന പരീക്ഷാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

ആയതുപോലെ പരീക്ഷ തീർന്നതിന് ശേഷം മാത്രമേ പരീക്ഷാർത്ഥിയെ ഹാളിന് പുറത്ത് വിടാവൂ. വിതരണം ചെയ്യുന്ന ഒ.എം.ആർ. ഷീറ്റിൽ കേടുപാടുകൾ ഉണ്ടെങ്കിൽ അവ മാറ്റി മറ്റൊന്നു നൽകണം.

പരീക്ഷാർത്ഥികൾ ഒ.എം.ആർ ഷീറ്റിൽ ഡാറ്റ ഫിൽചെയ്യുമ്പോൾ ഇൻവിജിലേറ്റർ ന്റെ ശ്രദ്ധ ഓരോരുത്തരിലും ഉണ്ടാകണം.

Category: NewsUSS

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More