ഓഗസ്റ്റ് 15 പതാക ഉയർത്തൽ; സ്കൂൾ അധികൃതർ ശ്രദ്ധിക്കേണ്ടവ. സർക്കാർ ഉത്തരവിൻ്റെ പകർപ്പ്
ഓഫീസുകൾ / വിദ്യാലയങ്ങൾ / ആരോഗ്യ സ്ഥാപനങ്ങൾ
ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി രാവിലെ 9.00-ന് ശേഷം ദേശീയ പതാക ഉയർത്തേണ്ടതാണ്. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം മുതലായവ നടത്തേണ്ടതാണ്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പരമാവധി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം പ്രസ്തുത സ്ഥാപനങ്ങളുടെ മേധാവി ഉറപ്പു വരുത്തേണ്ടതാണ്.
പൊതു നിർദ്ദേശങ്ങൾ:
ദേശീയ പതാക ഉയർത്തുമ്പോൾ 2002 ലെ പതാക നിയമത്തിലെ വ്യവസ്ഥകൾ കർശനമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ടതാണ്.
നാഷണൽ സല്യൂട്ട് നൽകുമ്പോൾ യൂണിഫോമിലുള്ള എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും സല്യൂട്ട് നൽകേണ്ടതാണ്.
പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ദേശീയ പതാകയുടെ നിർമ്മാണം, വിതരണം, വിൽപന, ഉപയോഗം മുതലായവ നിരോധിച്ചിരിക്കുന്നു.
ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.
മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ബന്‌ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണ്.
കെ.ആർ.ജ്യോതിലാൽ
അഡീഷണൽ ചീഫ് സെക്രട്ടറി