ഓഗസ്റ്റ് 24 ശനിയാഴ്ച സ്പെഷ്യൽ ക്ലസ്റ്റർ നടത്താൻ നിർദ്ദേശം
പരാഖ) രാഷ്ട്രീയ ശൈക്ഷിക് സർവേക്ഷൻ 2024-മായി (PRSS/NAS) ബന്ധപ്പെട്ട് പ്രതിവാര പരിശീലനങ്ങൾ സ്‌കൂളുകളിലെ 3,6 ,9ക്ലാസുകളിൽ സംഘടിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനുള്ള പരിശീലന ചോദ്യങ്ങൾ സംസ്ഥാനതലത്തിൽ തയ്യാറാക്കി നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് 16.8. 2024 നാണ് ഒന്നാമത്തെ സ്റ്റേറ്റ് അച്ചീവ്‌മെൻ്റ് ടെസ്റ്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രസ്തുത ദിവസം സ്‌കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ആയതിനാൽ 16.8.2024 ന് നടത്താൻ നിശ്ചയിച്ചിരുന്ന ടെസ്റ്റിനുള്ള പരിശീലന ചോദ്യങ്ങൾ ഉപയോഗിച്ച് ഒന്നാമത്തെ സ്റ്റേറ്റ് അച്ചീറിമെൻ്റ ടെസ്റ്റ് 19. 8.2024 തിങ്കളാഴ്‌ച ഇതിനോടകം സ്‌കൂളുകൾക്ക് നൽകിയിട്ടുള്ള കത്ത് പ്രകാരം നടത്താവുന്നതാണ്. രണ്ടാമത്തെ സ്റ്റേറ്റ് അച്ചീവിമെൻ സർവെ 23.08.2024 വെള്ളിയാഴ്‌ച്ച നടത്താവുന്നതാണ്. ഇതിനുള്ള ചോദ്യങ്ങൾ 22.08.0024 ന് ജില്ലകൾക്ക് ലഭ്യമാക്കാവുന്നതാണ്.
ഓരോ പ്രതിവാര പരിശീലനങ്ങൾക്കും ശേഷം സ്‌കൂളുകളിൽ പ്രഥമാധ്യാപകരുടെ നേത്യത്വത്തിൽ എസ്.ആർ.ജി യോഗം ചേർന്ന്, കുട്ടികൾ രേഖപ്പെടുത്തിയ പ്രതികരണങ്ങൾ വിശദമായി പരിശോധിച്ച് പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾതലത്തിൽ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കേണ്ടതാണ്.
അച്ചീവ്മെൻ്റ് സർവെ സംബന്ധിച്ചും വിവിധ ലേണിംഗ് കോമ്പസ്റ്റൻസി പ്രകാരമുള്ള ചോദ്യമാതൃക കളെക്കുറിച്ചും കുട്ടികൾക്കു നൽകാനുള്ള പിന്തുണാ പ്രവർത്തനങ്ങളെക്കുറിച്ചും 3,6. ക്ലാസുകളിലെ ഭാഷ, ഗണിതം, പരിസര പഠനം (World Around Us) 9 ക്ലാസിലെ ഭാഷ ഗണിതം, സയൻസ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി), സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഏകദിന പരിശീലനം നൽകുന്നതിനുള്ള സ്പെഷ്യൽ ക്ലസ്റ്റർ 24.08.2024 ശനി യാഴ്‌ച ബി ആർ സി തലത്തിൽ / വിദ്യാഭ്യാസ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കേണ്ടതാണ്. ഓരോ കുട്ടിയുടെയും മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ ഏതാണോ, പ്രസ്തുതുത ഭാഷയിലെ ചോദ്യങ്ങളാണ് ഭാഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.