ഓഗ്മെന്റഡ്/ വെർച്വൽ റിയാലിറ്റി കോഴ്സുകൾ
പ്ലസ് ടു കഴിഞ്ഞവർക്കായി ഓഗ്മെന്റഡ്/ വെർച്വൽ റിയാലിറ്റി കോഴ്സുകൾ
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് ന്റെ ഓഗ്മന്റഡ്/ വെർച്വൽ റിയാലിറ്റി കോഴ്സുകളുടെ പരിശീലനം കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്നു. നൂതനമായ ഓഗ്മന്റഡ്/ വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗെയിം ഡെവലപ്‌മെന്റ് കോഴ്സുകളാണ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങളും വേണ്ടി സർക്കാർ ലഭ്യമാക്കുന്നത്.
പ്ലസ് ടു ആണ് യോഗ്യത. 200 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സുകൾക്ക് 100 ശതമാനം വരെ സ്കോളർഷിപ്പും അസാപ് ലഭ്യമാക്കുന്നു. കോഴ്‌സിൽ ചേരുവാൻ www.asapkerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447715806, 9495999773. അഡോബ് ഫോട്ടോ ഷോപ്പ്, പ്രീമിയർ പ്രോ തുടങ്ങിയ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞനിരക്കിൽ പഠിക്കാൻ സാധിക്കുന്ന ഗ്രാഫിക്സ് ഡിസൈനർ കോഴ്സിന് ഏപ്രിൽ 8 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495999671.