ഓണം അവധി പത്ത് ദിവസം .സംസ്ഥാനത്ത് സ്‌കൂളുകൾക്ക് നാളെ പ്രവർത്തി ദിനം
സംസ്ഥാനത്ത് സ്‌കൂളുകൾക്കുള്ള ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഓണം അവധി. ഓഗസ്റ്റ് 24 മുതൽ ഓണം പരീക്ഷകൾ ആരംഭിക്കും. ( kerala school onam holiday declared )
അതേസമയം, നാളെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മഴയുടെ സാഹചര്യത്തിൽ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങൾ തീർക്കാൻ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.