ഓപ്പണ്‍ മെഗാ ചെസ് ടൂര്‍ണമെന്റ് ഒക്‌ടോബര്‍ 15 ന്

October 11, 2022 - By School Pathram Academy

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2023 മായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും 17 വയസ് കഴിഞ്ഞവര്‍ക്ക് 2022 നവംബര്‍ ഒന്‍പത് മുതല്‍ വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കുന്നതിനെക്കുറിച്ചും യുവതീയുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 17-18 പ്രായക്കാര്‍,

പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കായി പാലക്കാട് ഗവ. വിക്‌ടോറിയ കോളെജിലെ മലയാളം വിഭാഗം കെട്ടിടത്തില്‍ ഒക്‌ടോബര്‍ 15 ന് രാവിലെ ഒന്‍പതിന് ഓപ്പണ്‍ മെഗാ ചെസ് ടൂര്‍ണമെന്റ് നടത്തുന്നു. താത്പര്യമുള്ളവര്‍ 0491 2505160, 9961465654, 9567458318 ലോ, [email protected] ലോ രജിസ്റ്റര്‍ ചെയ്യണം.

മൂന്ന് വിഭാഗങ്ങളിലെയും വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, പ്രശംസാപത്രം, പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍പ്രൈസ് ടോക്കണ്‍, പാര്‍ട്ടിസിപേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗത്തിലോ -0491 2505160, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ ടോംസ് 9961465654 ലോ, എം. ഭവദാസ് 9567458318 ലോ ബന്ധപ്പെടണം

Category: News